കാ​റിന് അടിയിൽ കു​ടു​ങ്ങി​യ യാ​ത്രി​ക​നെ ഭാ​രോ​ദ്വാ​ഹ​ക​ൻ കാ​ർ ഉ​യ​ർ​ത്തി ര​ക്ഷി​ച്ചു
Tuesday, February 19, 2019 1:39 PM IST
വാ​ഹ​നാ​പ​ക​ട​ത്തി​ൽ കാ​റി​ന​ടി​യി​ൽ കു​ടു​ങ്ങി​യ യാ​ത്രി​ക​നെ കാ​ർ ഉ​യ​ർ​ത്തി ര​ക്ഷ​പെ​ടു​ത്തി​യ ഭാ​രോ​ദ്വാ​ഹ​ക​ന് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. അ​മേ​രി​ക്ക​യി​ലെ മി​ഷി​ഗ​ണി​ലാ​ണ്, അ​ൽ​പ്പം സാ​ഹ​സം കാ​ട്ടി 29 വ​യ​സു​കാ​ര​നാ​യ റ​യാ​ൻ ബെ​ൽ​ച്ച​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ൾ​ക്ക് ര​ക്ഷ​ക​നാ​യ​ത്.

അ​പ​ക​ടം ന​ട​ന്ന​തി​നു സ​മീ​പം റ​യാ​ൻ ഉ​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തി​യ അ​ദ്ദേ​ഹം ആ​ദ്യം കണ്ടത് മറിഞ്ഞു വീണ കാ​റി​ന്‍റെ അടിയിൽ കിടന്ന് സ​ഹാ​യ​ത്തി​നായി നി​ല​വി​ളിക്കുന്ന ഒരാളെയാണ്. മാ​ത്ര​മ​ല്ല കാ​റി​നു സ​മീ​പം നി​ന്ന നാ​ലു പേ​ർ അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തും ക​ണ്ടു. എ​ന്നാ​ൽ അ​വ​രു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.

ര​ണ്ടാ​മ​തൊ​ന്ന് ചി​ന്തി​ക്കാ​തി​രു​ന്ന റ​യാ​ൻ പെ​ട്ട​ന്ന് കാ​ർ മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി യാ​ത്രി​ക​ന് പു​റ​ത്തെത്താനുള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി ന​ൽ​കി. സമീപമുണ്ടായിരുന്നവരാണ് അദ്ദേഹത്തെ കാറിന് അടിയിൽ നിന്നും മാറ്റിയത്. പരിക്കേറ്റ യാത്രികനെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

റ​യാ​ന്‍റെ ശ​രീ​ര ഭാ​രം 350 പൗ​ണ്ടാ​ണ്. അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ഭാ​രം ര​ണ്ട് ട​ണ്ണും. റ​യാ​ന്‍റെ സാ​ഹ​സി​ക​ത വാ​ർ​ത്ത​യാ​യ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ തേ​ടി​യി​പ്പോ​ൾ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.