വീ​ട്ടി​ലൊ​രു കു​സൃ​തി​ക്കു​രു​ന്നു​ണ്ടെ​ങ്കി​ൽ എ​ന്തും സം​ഭ​വി​ക്കാം; ദേ ഇതുപോലെ..!
Sunday, October 21, 2018 3:34 PM IST
വീ​ട്ടി​ലൊ​രു കു​സൃ​തി​ക്കു​രു​ന്നു​ണ്ടെ​ങ്കി​ൽ എ​ന്ത് എ​പ്പോ​ൾ എ​ങ്ങ​നെ സം​ഭ​വി​ക്കു​മെ​ന്ന് പ​റ​യു​വാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല. അ​തു​കൊ​ണ്ടാ​ണ് എ​പ്പോ​ഴും അ​വ​രു​ടെ മേ​ൽ ഒ​രു ക​ണ്ണു​ണ്ടാ​ക​ണ​മെ​ന്ന് മു​തി​ർ​ന്ന​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ അ​ൽ​പ്പ നേ​രം മൂ​ന്നു​വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ മേ​ലു​ള്ള ശ്ര​ദ്ധ ന​ഷ്ട​മാ​യ അ​മ്മ അ​തി​നു വി​ല കൊ​ടു​ക്കേ​ണ്ടി വ​ന്ന​ത് മൂ​ന്ന​ര ല​ക്ഷം രൂ​പ​യാ​യി​രു​ന്നു.

വീ​ട്ടി​ലേ​ക്ക് വ​രു​ന്ന അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കാ​നാ​യി​രു​ന്നു മൂ​ന്ന​ര​ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് 25കാ​രി​യാ​യ വീ​ട്ട​മ്മ വീ​ട്ടി​ലെ സ്വീ​ക​ര​ണ മു​റി അ​ല​ങ്ക​രി​ച്ച​ത്. പെ​യി​ന്‍റി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ സ്വീ​ക​ര​ണ​മു​റി​യി​ൽ എ​ത്തി നോ​ക്കു​മ്പോ​ൾ കാ​ണു​ന്ന​ത് മൂ​ന്നു വ​യ​സു​കാ​ര​നാ​യ വി​കൃ​തി​ക്കു​ട്ട​ൻ സ്വീ​ക​ര​ണ​മു​റി​യി​ലെ സോ​ഫ​യി​ലെ ക​വ​റി​ലും കാ​ർ​പ്പ​റ്റി​ലും മ​റ്റും പെ​യി​ന്‍റ് ഒ​ഴി​ച്ച് ഇ​ട്ടേ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

മാ​ത്ര​മ​ല്ല കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലും പെ​യി​ന്‍റ് പ​റ്റി​യി​രു​ന്നു. എ​ന്‍റെ ശ്ര​ദ്ധ​മാ​റി​യ അ​ഞ്ചു​മി​നി​ട്ടി​ലാ​ണ് ഇ​തെ​ല്ലാം സം​ഭ​വി​ച്ച​തെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പ​റ​യു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ൾ ചി​ല​വ​ഴി​ച്ചാ​ണ് പെ​യി​ന്‍റ് ക​ഴു​കി മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.