വീട്ടുമതിലുകളിൽ പ്രത്യേക അടയാളങ്ങൾ, പരിഭ്രാന്തരായി നാട്ടുകാർ; പോലീസ് അന്വേഷണം എത്തിനിന്നത് പാൽക്കാരനിൽ
ചെ​റാ​യി എ​ട​വ​ന​ക്കാ​ട് മേ​ഖ​ല​യി​ൽ വീ​ടു​ക​ളു​ടെ മ​തി​ലി​ൽ ചു​വ​പ്പും ക​റു​പ്പും നിറങ്ങളിലുള്ള അ​ട​യാ​ള​ങ്ങ​ൾ കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. മോഷ്ടാക്കൾ മോഷണത്തിനു മുമ്പ് വീടുകൾ അടയാളപ്പെടുത്തുന്ന രീതികളെക്കുറിച്ച് വാർത്തകൾ കണ്ടിട്ടുള്ള പ്രദേശവാസികൾ സംഗതി അതുതന്നെയെന്ന് ഉറപ്പിച്ചു. തുടർന്ന് പോലീസിൽ‌ വിവരമറിയിക്കുകയും ചെയ്തു.

നാട്ടുകാരുടെ ഉറക്കംകെടുത്തിയ ദുരൂഹമായ അടയാളങ്ങളെക്കുറിച്ച് ഞാ​റ​യ്ക്ക​ൽ എ​സ്ഐ സം​ഗീ​ത് ജോ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​ന്ന​ത്. പാ​ൽ കൊ​ടു​ക്കു​ന്ന വീ​ടു​ക​ൾ മാ​റി​പ്പോ​കാ​തി​രി​ക്കാ​ൻ പാ​ൽ​വി​ല്പ​ന​ക്കാ​ര​ൻ കാ​ണി​ച്ച വി​ദ്യ​യാണിതെന്നു പോലീസ് പറഞ്ഞതോടെ സർവരും മൂക്കത്തു വിരൽവച്ചു.

ഈ ​മേ​ഖ​ല​യി​ൽ പാ​ൽ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​തു സ്വ​കാ​ര്യ പാ​ൽ ഡ​യ​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ യു​വാ​വാ​യി​രു​ന്നു. ഇ​യാ​ൾ നാ​ട്ടി​ൽ പോ​യ​തോ​ടെ ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യ ഒ​രു യു​വാ​വി​നെ പാ​ൽ വി​ത​ര​ണ​ച്ചു​മ​ത​ല ഏ​ൽ​പി​ച്ചു. ഇ​യാ​ൾ വീ​ടു​ക​ൾ മാ​റി പാ​ൽ വി​ത​ര​ണം ന​ട​ത്തിയ​തോ​ടെ പ​തി​വാ​യി പാ​ൽ കൊ​ടു​ക്കു​ന്ന വീ​ടു​ക​ൾ തി​രി​ച്ച​റി​യാ​ൻ മ​തി​ലി​ൽ ചു​വ​പ്പും ക​റു​പ്പും പെ​യി​ന്‍റ് കൊ​ണ്ട് ഡ​യ​റി ഉ​ട​മ അ​ട​യാ​ള​മി​ട്ടു ന​ൽ​കു​ക​യാ​യി​രു​ന്നു. പു​തി​യ ജോ​ലി​ക്കാ​ര​ൻ ഇ​താ​രോ​ടും പ​റ​ഞ്ഞ​തു​മി​ല്ല.

വാ​ച്ചാ​ക്ക​ൽ പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള പോ​ക്ക​റ്റ് റോ​ഡി​ലും വ​ല​ത്തോ​ട്ടേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ഇ​ട​റോ​ഡി​ന്‍റെ പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ളി​ലു​മാ​ണ് അ​ട​യാ​ള​ങ്ങ​ൾ ഇ​ട്ടി​രു​ന്ന​ത്. ത​ങ്ങ​ളു​ടെ മ​തി​ലി​ൽ അ​ട​യാ​ള​ങ്ങ​ൾ ക​ണ്ട് അ​ന്പ​ര​ന്ന വീ​ട്ടു​കാ​ർ യ​ഥാ​ർ​ഥ വ​സ്തു​ത​യ​റി​ഞ്ഞ​തോ​ടെ ആ​ശ്വാ​സ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.