പാഴ്സലായി ലഭിച്ച വീട്ടുപകരണങ്ങളുടെ കൂടെ മൂർഖൻ പാമ്പും
Wednesday, August 28, 2019 11:32 AM IST
പാഴ്സലായി ലഭിച്ച വീട്ടുപകരണങ്ങളുടെ കൂടെ മൂർഖൻ പാമ്പും. ഒഡീഷയിലെ റായ്രംഗ്പൂരിൽ താമസിക്കുന്ന മൃത്യുകുമാർ എന്നയാൾക്കാണ് ഈ ദുരനുഭവമുണ്ടായത്.
ആന്ധ്രയിലെ വിജയവാഡയിൽ നിന്നുമാണ് അദ്ദേഹം വീട്ടുപകരണങ്ങൾ ഓർഡർ ചെയ്തത്. ഇവിടെ നിന്നും ട്രക്കിലാണ് സാധനങ്ങൾ എത്തിച്ചത്. വീട്ടിലെത്തിയ സാധനങ്ങൾ നോക്കുവാൻ പാഴ്സൽ കവർ പൊട്ടിച്ചപ്പോൾ അതിനുള്ളിൽ നിന്നും പാമ്പിനെ കണ്ടെത്തുകയായിരുന്നു.
ഏകദേശം അഞ്ചടിയോളം നീളമുള്ള പാമ്പായിരുന്നു ഇത്. ഇദ്ദേഹം അറിയിച്ചതിനെ തുടർന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പിനെ പിടികൂടി കൊണ്ടുപോയത്.