എമിറേറ്റ്സ് വിമാനങ്ങളിൽ കുതിരകൾ പറക്കുന്നു
Monday, September 10, 2018 9:45 AM IST
എ​​​ഫ്ഇ​​​ഐ​​​യു​​​ടെ ലോ​​​ക ഇ​​​ക്വേ​​​സ്ട്രി​​​യ​​​ൻ ഗെ​​​യിം​​​സ് ട്ര​​​യോ​​​ൺ 2018ൽ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ 69 കു​​​തി​​​ര​​​ക​​​ൾ അ​​​ട​​​ങ്ങു​​​ന്ന ആ​​​ദ്യ സം​​​ഘം എ​​​മി​​​റേ​​​റ്റ്സ് എ​​​യ​​​ർ​​​ലൈ​​​ൻ വ​​ഴി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​ത്തി. ബെ​​​ൽ​​​ജി​​​യ​​​ത്തി​​​ലെ ലീ​​​ജി​​​ൽ​​നി​​​ന്ന് അ​​മേ​​രി​​ക്ക​​യി​​ലെ ഗ്രീ​​​ൻ​​​വി​​​ല്ല സ്പാ​​​ർ​​​ട്ട​​​ൻ​​​ബ​​​ർ​​​ഗി​​​ലേ​​​ക്കാ​​​ണ് എ​​​മി​​​റേ​​​റ്റ്സ് സ്കൈ ​​​കാ​​​ർ​​​ഗോ​​​യു​​​ടെ ബോ​​​യിം​​​ഗ് 777 ഫൈ​​​റ്റ​​​ർ വി​​​മാ​​​നം കു​​തി​​ര​​ക​​ളു​​മാ​​യി എ​​ത്തി​​യ​​ത്.

അ​​​ന്താ​​​രാ​​​ഷ്‌​​ട്ര കാ​​​യി​​​ക ക​​​ല​​​ണ്ട​​​റി​​​ലെ വ​​​ള​​​രെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഗെ​​​യി​​​മു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ ട്ര​​​യോ​​​ൺ 2018ലേ​​​ക്ക് 500 കു​​​തി​​​ര​​​ക​​​ളാ​​​ണ് എ​​​മി​​​റേ​​​റ്റ്സ് സ്കൈ ​​​കാ​​​ർ​​​ഗോ മാ​​​ർ​​​ഗം എ​​​ത്തു​​ക. ആ​​​കെ ചാ​​​ർ​​​ട്ട​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന 19 വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​ദ്യ​​​ത്തേ​​​താ​​​ണ് 69 കു​​​തി​​​ര​​​ക​​​ളു​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​ത്തി​​യ​​ത്.

500 കു​​​തി​​​ര​​​ക​​​ളെ വി​​​മാ​​​ന​​​മാ​​​ർ​​​ഗം എ​​​ത്തി​​​ക്കു​​​ന്ന​​​തോ​​​ടെ എ​​​മി​​​റേ​​​റ്റ്സ് സ്കൈ ​​​കാ​​​ർ​​​ഗോ​​​യു​​​ടെ ഈ ​​​പ​​​റ​​​ക്ക​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ടം നേ​​​ടും. ഒ​​​രു പ്ര​​​ത്യേ​​​ക കാ​​​യി​​​ക ഇ​​​ന​​​ത്തി​​​നാ​​​യി ഇ​​​ത്ര​​​യ​​​ധി​​​കം കു​​​തി​​​ര​​​ക​​​ളെ ആ​​​കാ​​​ശ​​​മാ​​​ർ​​​ഗം എ​​​ത്തി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഹോ​​​ഴ്സ് ട്രാ​​​ൻ​​​സ്പോ​​​ർട്ടേ​​​ഷ​​​ൻ വി​​​ദ​​​ഗ്ധ​​​രാ​​​യ പെ​​​ഡാ​​​ൻ ബ്ല​​​ഡ് സ്റ്റോ​​​ക്കു​​​മാ​​​യി കൈ​​​കോ​​​ർ​​​ത്താ​​​ണ് എ​​​മി​​റേ​​​റ്റ്സ് ഹോ​​​ഴ്സ് ചാ​​​ർ​​​ട്ട​​​ർ ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.