ലോ​ക​ത്തി​ലേ​റ്റ​വും മി​ക​ച്ച ടോ​യ്‌​ലെ​റ്റ് പേ​പ്പ​ർ ഏ​താ​ണ്? ഗൂ​ഗി​ളി​ന്‍റെ ഉ​ത്ത​രം കണ്ട് ഞെട്ടി സൈബർ ലോകം
ലോ​ക​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച 'ടോ​യ്‌​ലെ​റ്റ് പേ​പ്പ​ര്‍' ഏ​തെ​ന്ന് അ​റി​യാ​ൻ ഗൂ​ഗി​ളി​ൽ സെ​ർ​ച്ച് ചെ​യ്താ​ൽ ഉ​ത്ത​ര​മാ​യി കി​ട്ടു​ക പാ​ക്കി​സ്ഥാ​ന്‍റെ ദേ​ശീ​യ പ​താ​ക. പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​പ്പോ​ള്‍ ഇ​താ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​ര്‍ ഇ​ക്കാ​ര്യം ഹാ​ഷ്‌​ടാ​ഗോ​ടെ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഗൂ​ഗി​ളി​ൽ best toilet paper in the world എ​ന്ന് തെ​ര​യു​മ്പോ​ഴാ​ണ് പാ​ക് പ​താ​ക​യു​ടെ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് #besttoiletpaper എ​ന്ന ഹാ​ഷ്‌​ടാ​ഗോ​ടെ സേ​ർ​ച്ച് ഫ​ലം പ്ര​ച​രി​പ്പി​ക്കു​ന്നത്. ഗൂ​ഗി​ള്‍ സെ​ര്‍​ച്ചി​ന്‍റെ പ്ര​ത്യേ​ക​ത മൂ​ല​മാ​ണ് ഇ​ത്ത​രം വൈ​രു​ദ്ധ്യ​ങ്ങ​ളാ​യ സെ​ർ​ച്ച് ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്.

പു​ൽ​വാ​മ​യി​ൽ 44 സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ച​തി​ന് പി​ന്നാ​ലെ സൈ​ബ​ർ ലോ​ക​ത്ത് ആ​ക്ര​മ​ണം ക​ടു​ത്തി​രു​ന്നു. പാ​ക് വെ​ബ്സൈ​റ്റു​ക​ൾ ഒ​ന്നൊ​ന്നാ​യി പൂ​ട്ടി​യ​തി​ന് പി​ന്നി​ൽ ഇ​ന്ത്യ​ൻ ഹാ​ക്ക​ർ​മാ​രാ​ണെ​ന്ന് പാ​ക്കി​സ്ഥാ​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.