പ്രതിസന്ധിയിലും തളർന്നില്ല; രാ​മ​ലീ​ല വാരിക്കൂട്ടിയത് 55 കോടി
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്ത രാ​മ​ലീ​ല 50 കോ​ടി ക്ല​ബി​ൽ. റിലീസ് ചെയ്ത് 55-ാം ദിവസത്തിലേക്കു കടക്കുമ്പോൾ 55 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. സം​വി​ധാ​യ​ക​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വച്ച​ത്.

"ന​ന്ദി അ​റി​യി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​ത്. പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്ന് അ​ന്പ​ത്തി​യ​ഞ്ച് കോ​ടി ക്ല​ബി​ൽ രാ​മ​ലീ​ല സ്ഥാ​നം നേ​ടി. ഇ​തി​നു സ​ഹാ​യി​ച്ച ദൈ​വ​ത്തി​നു ന​ന്ദി അ​റി​യി​ക്കു​ന്നു. ടോ​മി​ച്ചാ​യ​നും ദി​ലീ​പേ​ട്ട​നും സ​ച്ചി​യേ​ട്ട​നും നോ​ബി​ളി​നും ഹൃ​ദ്യ​മാ​യ ന​ന്ദി അ​റി​യി​ക്കു​ന്നു. ഈ ​വി​ജ​യ​ത്തി​നാ​യി സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഓ​രോ​രു​ത്ത​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്നു. ഈ ​വി​ജ​യ​ത്തി​ന് ദി​ലീ​പേ​ട്ട​നോ​ട് പ്ര​ത്യേ​കം ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു...'- അരുൺ ഗോപി കുറിച്ചു.150 കോടി കടന്ന പു​ലി​മു​രു​ക​നു ശേഷം ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം നി​ർ​മി​ച്ച ചി​ത്ര​മാ​ണ് രാ​മ​ലീ​ല. ദി​ലീ​പ് ജ​യി​ലി​ലായ സ​മ​യ​ത്ത് റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു പ്രേ​ക്ഷ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ല​ഭി​ച്ച​ത്. ടൂ ​ക​ണ്‍​ട്രീ​സി​നു ശേ​ഷം അ​ന്പ​ത് കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടു​ന്ന ദി​ലീ​പ് ചി​ത്ര​മാ​ണ് രാ​മ​ലീ​ല. ഇ​തി​നു മു​ന്പ് പ​ത്ത് ചി​ത്ര​ങ്ങ​ൾ അ​ന്പ​ത് കോ​ടി ക്ല​ബി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...