അഭ്യാസം കഴിഞ്ഞില്ലേ, വാ... ഇനി ജയിലിൽ കിടക്കാം
Wednesday, September 12, 2018 9:47 AM IST
റ​ഷ്യ​ൻ സ്പൈ​ഡ​ർ​മാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​വ​ൽ ഗോ​ഗു​ലാ​ൻ സാ​ഹ​സി​ക​വി​നോ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലോ​ക​ശ്ര​ദ്ധ​ നേ​ടി​യ​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ൽ യാ​തൊ​രു സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ വ​ലി​ഞ്ഞു​ക​യ​റു​ക​യാ​ണ് ക​ക്ഷി​യു​ടെ ഇ​ഷ്ട​വി​നോ​ദം.

ക​ഴി​ഞ്ഞ ദി​വ​സം ലാറ്റിനമേരിക്കൻ രാജ്യമായ കൊ​ളം​ബി​യ​യി​ലെ മെ​ഡ​ലി​നി​ലു​ള്ള 12 നി​ല കെ​ട്ടി​ട​ത്തി​ൽ ക​ക്ഷി ഒ​ന്നു ക​യ​റി. സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​തെ​യാ​യി​രു​ന്നു ഈ ​പ്ര​ക​ട​നം. കേ​വ​ലം പ​ത്തു മി​നി​റ്റു​കൊ​ണ്ട് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ എ​ത്തി​യ​പ്പോ​ൾ പാ​വ​ലി​നെ കാ​ത്ത് പോ​ലീ​സു​ണ്ടാ​യി​രു​ന്നു.

സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​തെ അ​പ​ക​ട​ക​ര​മാം​വി​ധ​ത്തി​ൽ കെ​ട്ടി​ട​ത്തി​ൽ ക​യ​റി​യ​തി​ന് പാവൽ അറസ്റ്റിലായി. ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ ക​യ​റാ​ൻ പ​റ്റി​യ ഒ​രു കെ​ട്ടി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി 36 മാ​സ​മാ​ണ് പാ​വ​ൽ തെരഞ്ഞുനടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.