"എൻആർസിയും സിഎഎയും വേണ്ട': പൗരത്വ ഭേദഗതിക്കെതിരെ സേവ് ദ് ഡേറ്റിലൂടെ പ്രതിഷേധമറിയിച്ച് അരുണും ആശയും
Saturday, December 21, 2019 11:15 AM IST
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. ഇപ്പോഴിതാ പൗരത്വ ഭേദഗതി നിയമത്തോടുള്ള പ്രതിഷേധം സേവ് ദ് ഡേറ്റിൽ വരെ പ്രതിഫലിക്കുകയാണ്. പ്രതിശ്രുത വരനും വധുവുമായ അരുണ്‍ ഗോപിയും ആശ ശേഖറും, തങ്ങളുടെ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് ചിത്രത്തിലാണ് രാഷ്ട്രീയം വ്യക്തമാക്കുന്നത്.
"എൻആർസിയും സിഎഎയും വേണ്ട' എന്നെഴുതിയ പ്ലക്കാർഡാണ് ഇരുവരും പിടിച്ചു നിൽക്കുന്നത്. തിരുവനന്തപുരം ജില്ല ശിശുക്ഷേമ സമിതിയിൽ ട്രഷറർ ആയ ജി.എൽ. അരുണും കൊല്ലം ആയൂർ സ്വദേശിനി ആശ ശേഖറും തമ്മിലുള്ള വിവാഹം 2020 ജനുവരി 31നാണ് നിശ്ചയിച്ചിരിക്കുന്നത്.