പോകല്ലേ സാറേ....; സ്ഥലം മാറിപ്പോകുന്ന അധ്യാപകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാർഥികൾ
Monday, August 19, 2019 2:38 PM IST
സ്ഥലം മാറിപ്പോകുന്ന അധ്യാപകനെ കെട്ടിപ്പിടിച്ച് വിദ്യാർഥികൾ കരയുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങൾ കണ്ണീരണിയിക്കുന്നു. മധ്യപ്രദേശിലെ തമലിയയിലുള്ള ഈ അധ്യപകന്റെ പേര് മങ്കൽ ദീൻ പട്ടേൽ എന്നാണ്.
മങ്കൽ ദീൻ സ്കൂളിൽ നിന്നും പോകുകയാണെന്ന് അറിയിച്ചതോടെ നിയന്ത്രണം നഷ്ടമായ കുട്ടികൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു. സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ വൈറലായി മാറുകയാണ്.