മാസ്ക്ക് ചലഞ്ച് ഏറ്റെടുത്ത് വിദ്യാർഥികൾ; വീടുകളിൽ ജോലിത്തിരക്കിൽ കുട്ടിപ്പട്ടാളം
Thursday, May 7, 2020 8:15 PM IST
സഹപാഠികൾക്കും അധ്യാപകർക്കുമായി മാസ്ക്കുകൾ നിർമിച്ച് നൽകി ഇടുക്കി കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ലോക്ഡൗണ്‍ പ്രമാണിച്ച്കുട്ടികൾ അവരവരുടെ വീടുകളിലിരുന്നാണ് മാസ്ക്കുകൾ തയാറാക്കിയത്. ആയിരത്തോളം മാസ്ക്കുകൾ ആണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്.
അധ്യാപകരായ ബിജു ജോസഫ്, ഡോ. സിൽവി തെരേസ് ജോസഫ്, ഷിനു സി ജോസഫ് എന്നിവർ കുട്ടികൾക്ക് മാസ്ക്ക് നിർമാണ പരിശീലനം നൽകി. പുതിയ അധ്യയന വർഷത്തിൽ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞു മാത്രമേ വിദ്യാലയങ്ങളിൽ എത്താവു എന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് ഗുണനിലവാരമുള്ള കോട്ടണ്‍ തുണിയിലാണണ് നിർമാണം. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, പ്രിൻസിപ്പൽ ചെറിയാൻ ജെ. കാപ്പൻ എന്നിവർ നേതൃത്വം നൽകി.