ആമസോണ്‍ കാടുകളിലെ വില്ലനെ നശിപ്പിക്കാൻ എയർടാങ്കറുകൾ
Saturday, August 24, 2019 4:43 PM IST
ആമസോണ്‍ മഴക്കാടുകളെ കാർന്ന് തിന്നുന്ന തീയണയ്ക്കാൻ ഭീമൻ വിമാനങ്ങളിൽ ജലവർഷം നടത്തുന്നു. ബൊളീവിയൻ പ്രസിഡന്റ് ഇവോ മോറൽസിന്റെ നിർദ്ദേശമനുസരിച്ച് എത്തിയ എയർ ടാങ്കറുകൾ കാടുകൾക്കുമേൽ ജലം ചൊരിയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
ബ്രസീൽ, പാരാഗ്വോ അതിർത്തികളിൽ 360 കിലോമീറ്ററോളം വനം നശിച്ചതായാണ് റിപ്പോർട്ടുകൾ. 76,000 ലിറ്റർ സംഭരണ ശേഷിയുള്ള ബോയിംഗ് 747 സൂപ്പർ എയർ ടാങ്കറുകളാണ് ഇവിടെ മഴ പെയ്യിച്ചത്.