ഭ​ക്ഷ​ണ​ത്തി​നാ​യി മ​ത്സ​രി​ച്ച് ചാ​ടി ക​ടു​വ​ക​ൾ; അ​വ​സാ​നം..
Thursday, December 19, 2019 1:35 PM IST
കെ​ട്ടി​ത്തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന ഭ​ക്ഷ​ണം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​ൻ ക​ടു​വ​ക​ൾ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത ന​ന്ദ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക​ടു​വ​ക​ളെ പ​റ്റി​ക്കു​വാ​ൻ ഒ​പ്പി​ച്ച​താ​ണ് ഈ ​പ​ണി. ഒ​രു വെ​ള്ള​ക്കെ​ട്ടി​ന് മു​ക​ളി​ലാ​യാ​ണ് ഭ​ക്ഷ​ണം ക​യ​റി​ൽ കെ​ട്ടി​ത്തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത്. ക​ര​യി​ൽ നി​ൽ​ക്കു​ന്ന ക​ടു​വ​ക​ൾ ഓ​രോ​രു​ത്ത​രാ​യി ഭ​ക്ഷ​ണ​ത്തി​നാ​യി ചാ​ടു​മ്പോ​ൾ ക​യ​ർ മു​ക​ളി​ലേ​ക്ക് വ​ലി​ക്കും. ഇ​തോ​ടെ ഭ​ക്ഷ​ണം കി​ട്ടാ​തെ ക​ടു​വ​ക​ൾ വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴും.

വീ​ണ്ടും ക​ര​യി​ലേ​ക്ക് ക​യ​റി വ​രു​ന്ന ക​ടു​വ​ക​ൾ പ​ല​പ്രാ​വ​ശ്യം മു​ക​ളി​ലേ​ക്ക് ചാ​ടു​ന്നു​ണ്ടെ​ങ്കി​ലും നി​രാ​ശ​യാ​ണ് ഫ​ലം. ട്വീ​റ്റ​റി​ലാ​ണ് അ​ദ്ദേ​ഹം ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ക​ടു​വ​ക​ൾ​ക്ക് 30 അ​ടി​യി​ൽ അ​ധി​കം ചാ​ടു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് വീ​ഡി​യോ​യോ​ടൊ​പ്പം പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​ദ്ദേ​ഹം കു​റി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.