നൃത്തം അവസാനിപ്പിച്ചതിന് നർത്തകിയെ വെടിവച്ച് വീഴ്ത്തി യുവാവ്
Friday, December 6, 2019 1:29 PM IST
വിവാഹ ആഘോഷത്തിനിടെ മദ്യലഹരിയിലായിരുന്ന യുവാവ് യുവതിക്ക് നേരെ നിറയൊഴിച്ചു. ഉത്തർപ്രദേശിലെ ചിത്രകൂട് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം. ഗ്രാമത്തലവനായ സുധീർ സിംഗ് പട്ടേലിന്റെ മകളുടെ വിവാഹത്തിനിടെയാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്.
വേദിയിൽ നിരവധി യുവതികൾ നൃത്തം ചെയ്യുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇവർ നൃത്തം ചെയ്യുന്നത് നിർത്തി. പെട്ടന്ന് മദ്യ ലഹരിയിലായിരുന്ന ഒരാൾ യുവതിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. നൃത്തം ചെയ്യുന്നത് നിർത്തിയാൽ നിറയൊഴിക്കും എന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഇതിന് ശേഷമാണ് സംഭവം നടന്നത്.
യുവതിയുടെ മുഖത്താണ് വെടിയേറ്റത്. വേദിയിലുണ്ടായിരുന്ന വധുവിന്റെ അമ്മവന്മാരായ മിതിലേഷ്, അഖിലേഷ് എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗ്രാമത്തലവന്റെ ബന്ധുവായ ഒരാളാണ് നിറയൊഴിച്ചതെന്നാണ് അറിയാൻ സാധിക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ കാണ്‍പൂരിലെ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നിലയെക്കുറിച്ച് വ്യക്തമല്ല.