ചിക്കനു പകരം കമ്പിക്കഷണം; ബര്‍ഗർ വാങ്ങിയ യുവതിക്ക് കിട്ടിയത് മുട്ടൻ പണി
Tuesday, February 18, 2020 11:36 AM IST
മക്ഡൊണാള്‍ഡില്‍ നിന്നും വാങ്ങിയ ബര്‍ഗറില്‍ നിന്നും യുവതിക്ക് ലഭിച്ചത് ലോഹകഷണം. ഓസ്ട്രേലിയയിലെ സിഡ്നി സ്വദേശിനിയായ യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്.
കാര്ട്ടറൈറ്റിലുള്ള മക്ഡൊണാള്‍ഡിന്റെ ഔട്ട്ലെറ്റില് നിന്നുമാണ് ഇവര്‍ ചിക്കന്‍ ആന്‍ഡ് ചീസ് ബര്‍ഗര്‍ വാങ്ങിയത്. ഭക്ഷണം പകുതി കഴിച്ചു കഴിഞ്ഞപ്പോള്‍ അതിനുള്ളില്‍ നിന്നും ലോഹ കക്ഷണം ലഭിക്കുകയായിരുന്നു.
രോഷാകുലയായ യുവതി സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന്റെ ചിത്രവും യുവതി പങ്കുവച്ചിട്ടുണ്ട്. ലോഹകഷണത്തില് കടിച്ച തന്റെ പല്ലിന് വേദനയുണ്ടെന്നും ഇവര്‍ പറയുന്നു. ഉടന്‍ തന്നെ ഔട്ട്ലെറ്റില് തിരികെയെത്തി പരാതി പറഞ്ഞ യുവതിക്ക് പണം തിരികെ നല്‍കുകയും മറ്റൊരു ബര്‍ഗര്‍ നല്‍കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് മക്ഡൊണാള്‍ഡിന്റെ അധികൃതര്‍ പറഞ്ഞു.