എനിക്കെന്‍റെ വൃക്ക തിരികെവേണം: ഭ​ർ​ത്താ​വി​നെതിരേ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ
ഭ​ർ​ത്താ​വി​ന് ദാനംചെയ്ത വൃക്ക തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ. നാ​സി​ക് സ്വ​ദേ​ശി​നി​യാ​യ 28 വ​യ​സു​കാ​രി വൈ​ശാ​ലി​യാ​ണ് ഭ​ർ​ത്താ​വി​ന് ന​ൽ​കി​യ വൃക്ക തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് സാ​ത്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

ക​ടു​ത്ത മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ വൃക്കക​ൾ ത​ക​രാ​റി​ലാ​യി​രു​ന്നു. ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ൾ ഭാ​ര്യ ഒ​രു വൃക്ക ന​ൽ​കാ​ൻ ത​യാ​റാ​യി. മേ​ലി​ൽ മ​ദ്യ​പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​വ​ർ വൃക്ക ന​ൽ​കി​യ​ത്.

യു​വ​തി​യെ പി​ന്തി​രി​പ്പി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഇ​വ​ർ തീ​രു​മാ​ന​ത്തി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​യി​ല്ല. പി​ന്നീ​ട് വൃക്ക മാ​റ്റി വ​ച്ച് ആ​രോ​ഗ്യം പൂ​ർ​ണ​സ്ഥി​തി​യി​ലെ​ത്തി​യ​പ്പോ​ൾ ഭ​ർ​ത്താ​വ് വീ​ണ്ടും മ​ദ്യ​പാ​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് ചോ​ദ്യം ചെ​യ്ത വൈ​ശാ​ലി​യെ ഭ​ർ​ത്താ​വ് മ​ർ​ദ്ദി​ക്കു​വാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് താ​ൻ ന​ൽ​കി​യ വൃക്ക തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഇ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ കു​ഴ​ങ്ങി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.