ഒരാൾക്ക് 15, 000 ആ​പ്പി​ളു​ക​ൾ വി​റ്റു; എ​ട്ടു പേ​ർ​ക്കു ജോ​ലി ന​ഷ്ട​മാ​യി
Sunday, September 16, 2018 10:00 AM IST
15,000 ആ​പ്പി​ളു​ക​ൾ ഒ​രാ​ൾ​ക്കു മാ​ത്ര​മാ​യി വി​റ്റ​തി​ന് എ​ട്ട് ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി ന​ഷ്ട​മാ​യി. ക്യൂ​ബ​യി​ലെ ഹ​വാ​ന​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ ഭ​ക്ഷ്യ​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രേ ഒ​രു വ്യ​ക്തി​ക്കു​മാ​ത്ര​മാ​യി ഇ​ത്ര​യും ആ​പ്പി​ളു​ക​ൾ വി​റ്റ​താ​ണ് എ​ട്ട് ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ കാ​ര​ണ​മാ​യ​ത്.

ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ​തി​നെ കു​റി​ച്ച് ബ്ലോ​ഗി​ൽ കു​റി​ച്ചി​രു​ന്നു. ഇ​ത് വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഭ​ക്ഷ്യ​ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് ഏ​ക​ദേ​ശം എ​ല്ലാ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ക്യൂ​ബ​യി​ലേ​ക്കു ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.