തൃ​ശൂ​ർ പൂ​ര​ത്തെ അ​ധി​ക്ഷേ​പി​ച്ച് ഫേ​സ്ബു​ക്ക് കു​റി​പ്പ്; വിവാദമായപ്പോൾ പ​ണി തെറിച്ചു
Monday, May 13, 2019 11:04 AM IST
തൃ​ശൂ​ർ പൂ​ര​ത്തെ അ​ധി​ക്ഷേ​പി​ച്ചു ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ട യു​വാ​വി​ന്‍റെ ജോ​ലി പോ​യി. കെ.​പി. ഫ​ഹ​ദ് എ​ന്ന യു​വാ​വി​നെ​യാ​ണു തൊ​ഴി​ലു​ട​മ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഫ​ഹ​ദി​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ കു​റി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ പൂ​ര​പ്രേ​മി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച വാ​ക്കു​ക​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. മാ​രു​തി സു​സു​ക്കി​യു​ടെ എ​എം മോ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു ഇ​യാ​ൾ ജോ​ലി ചെ​യ്ത​ത്.

പൂ​ര​പ്രേ​മി​ക​ൾ ഓ​ഫീ​സി​ല​ട​ക്കം വി​ളി​ച്ചു പ്ര​തി​ഷേ​ധം അ​റി​യി​ച്ച​തോ​ടെ ഇ​യാ​ളെ ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി ക​ന്പ​നി അ​റി​യി​ച്ചു. സ്ഥാ​പ​ന​ത്തി​നു ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കി​യെ​ന്നു ഫ​ഹ​ദി​നെ സ്ഥാ​പ​നം പു​റ​ത്താ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.