കോ​വി​ഡ് ബാ​ധി​ച്ച വി​ദ്യാ​ർ​ഥി​യു​മാ​യി പ​രീ​ക്ഷ ഹാ​ളി​ലേ​ക്ക്; യു​വാ​ക്ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം
കോ​വി​ഡ് ബാ​ധി​ച്ച വി​ദ്യാ​ർ​ഥി​യെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​ൻ സ്കൂ​ളി​ലെ​ത്തി​ച്ച യു​വാ​ക്ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി പാ​ല​മാ​റ്റ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്ന​ത്. ഒ​രാ​ഴ്ച്ച മു​മ്പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കു​ട്ടി​യെ അ​യ​ൽ​വാ​സി​യാ​യ യു​വാ​വാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ സ്കൂ​ളി​ൽ‌ എ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് അ​ദേ​ഹ​ത്തി​ന് കോ​വി​ഡ് പോ​സി​റ്റീ​വാ​യി.

അ​തേ​തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച്ച കു​ട്ടി​യെ സ്കൂ​ളി​ലെ​ത്തി​ക്കാ​ൻ പ​ല​രേ​യും സ​മീ​പി​ച്ചെ​ങ്കി​ലും ആ​രും ത​യാ​റാ​യി​ല്ല. ചി​ല​ർ വ​ലി​യ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ സു​മി​ത്തും ശ്രീ​ലാ​ലും കു​ട്ടി​യെ സ്കൂ​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ കു​റു​ന്പ​നാ​ട​ത്തു​ള്ള സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​ക്കു​ക​യും പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ൽ തി​രി​കെ എ​ത്തി​ച്ച ശേ​ഷ​മാ​ണ് ഇ​രു​വ​രും മ​ട​ങ്ങി​യ​ത്. വി​ദ്യാ​ർ​ഥി​യു​മാ​യി കാ​റി​ൽ പോ​കു​ന്ന യു​വാ​ക്ക​ളു​ടെ ചി​ത്രം നി​ര​വ​ധി പേ​രാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.