ഓ​ൺ​ലൈ​നി​ൽ വാ​ങ്ങി​യ അ​ല​മാ​ര​യി​ൽ 1.2 കോ​ടി​രൂ​പ!
Friday, April 29, 2022 7:23 PM IST
അ​ടു​ക്ക​ള​യി​ലേ​ക്ക് ഓ​ൺ​ലൈ​നി​ൽ നി​ന്നു വാ​ങ്ങി​യ അ​ല​മാ​ര​യി​ൽ നി​ന്നും ല​ഭി​ച്ച​ത് 1.2 കോ​ടി​രൂ​പ! ജ​ർ​മ്മ​നി​യി​ലെ സോ​ഷ്യ​ൽ ഹൗ​സിം​ഗ് വ​ർ​ക്ക​റാ​യ തോ​മ​സ് ഹെ​ല്ല​ർ​ക്കാ​ണ് അ​ല​മാ​ര​യി​ൽ നി​ന്നും വ​ൻ​തു​ക ല​ഭി​ച്ച​ത്. 19,000 രൂ​പ​യ്ക്കാ​ണ് പ്രാ​യ​മാ​യ ദ​മ്പ​തി​ക​ളി​ൽ നി​ന്ന് തോ​മ​സ് അ​ല​മാ​ര വാ​ങ്ങി​യ​ത്. ഇ​ബേ​യി​ലാ​ണ് ഓ​ർ​ഡ​ർ ചെ​യ്ത​ത്

അ​ല​മാ​ര വീ​ട്ടി​ലെ​ത്തി കു​റ​ച്ചു​ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​ത്ര​യും തു​ക അ​ല​മാ​ര​യ്ക്ക​ക​ത്തു​ണ്ടെ​ന്ന് തോ​മ​സ് മ​ന​സി​ലാ​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു റി​ട്ട​യ​ർ​മെ​ന്‍റ് ഹോ​മി​ൽ താ​മ​സി​പ്പി​ച്ചി​രു​ന്ന 91 വ​യ​സ്സു​ള്ള സ്ത്രീ​യു​ടേ​താ​യി​രു​ന്നു പ​ണം. ആ​ർ​ക്കും എ​ളു​പ്പം ക​ണ്ടെ​ത്താ​നാ​കാ​ത്ത വി​ധ​മാ​ണ് പ​ണം ഒ​ളി​പ്പി​ച്ച​ത്. അ​ല​മാ​ര വി​റ്റ​ത് ഇ​വ​രു​ടെ കൊ​ച്ചു​മ​ക​നാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​നു​ള്ളി​ൽ പ​ണം ഉ​ള്ള​താ​യി ത​നി​ക്ക് അ​റി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ള​ഞ്ഞു​കി​ട്ടു​ന്ന പ​ണം ഒ​രു നി​ശ്ചി​ത തു​ക​യി​ൽ കൂ​ടു​ത​ൽ സൂ​ക്ഷി​ക്കാ​ൻ ജ​ർ​മ്മ​നി​യി​ൽ അ​നു​വാ​ദ​മി​ല്ല. അ​ത് മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വ് കി​ട്ടാ​വു​ന്ന കു​റ്റ​മാ​ണ്. സ​ത്യ​സ​ന്ധ​ത മാ​നി​ച്ച് തു​ക​യു​ടെ മൂ​ന്ന് ശ​ത​മാ​ന​ത്തി​ന് തോ​മ​സി​ന് അ​ർ​ഹ​ത​യു​ണ്ടാ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.