"ശ്രീവല്ലി'യുമായി മുംബൈ പോലീസും; വീഡിയോ വൈറൽ
Tuesday, March 15, 2022 9:46 PM IST
അല്ലു അർജുന്റെ പുഷ്പ സിനിമയിലെ ശ്രീവല്ലി എന്ന ഗാനവുമായി മുംബൈ പോലീസിന്റെ ബാൻഡായ കാക്കി സ്റ്റുഡിയോ. ബാൻഡ് മേളത്തിന്റെ ദൃശ്യങ്ങൾ മുംബൈ പോലീസ് തന്നെയാണ് അവരുടെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കിട്ടത്. മുബൈക്കാർ ശ്രീവല്ലിയുടെ താളത്തിനൊത്ത് നീങ്ങുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടെന്നും അതിനാൽ ഞങ്ങളും അതിൽ പങ്കു ചേരുന്നുവെന്ന അടികുറിപ്പോടെയാണ് മുംബൈ പോലീസ് വീഡിയോ പങ്കുവെച്ചത്.