ചീ​റി​പ്പാ​യു​ന്ന കാ​റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി മ​ദ്യ​പാ​നം; അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ
Thursday, December 3, 2020 12:04 PM IST
ചീ​റി​പ്പാ​യു​ന്ന കാ​റി​ല്‍ മ​ദ്യ​ല​ഹ​രി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി മും​ബൈ വെ​സ്റ്റേ​ണ്‍ എ​ക്‌​സ്പ്ര​സ് ഹൈ​വേ​യി​ലാ​ണ് സം​ഭ​വം.

അ​മി​ത വേ​ഗ​ത​യി​ൽ പാ​യു​ന്ന കാ​റി​ന്‍റെ ഡോ​റി​ന്‍റെ ഗ്ലാ​സ് തു​റ​ന്ന് പു​റ​ത്ത് ക​ട​ന്ന യു​വാ​ക്ക​ള്‍ മ​ദ്യ​പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്. യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. കാ​റി​ന്‍റെ ഡ്രൈ​വ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.