ചൈ​ന​യിലെ കു​ഞ്ഞ​ൻ ഫ്ളാ​റ്റ്..! സംഗതി ഹി​റ്റ്
Saturday, May 11, 2024 12:59 PM IST
ഒ​രാ​ൾ​ക്കു ത​നി​ച്ചു താ​മ​സി​ക്കാ​ൻ കൊ​ട്ടാ​ര​മൊ​ന്നും ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും സാ​മാ​ന്യം വ​ലി​പ്പ​മു​ള്ള ഒ​രു മു​റി​യെ​ങ്കി​ലും വേ​ണ്ടേ. എ​ന്നാ​ൽ, ചൈ​ന​യി​ലെ ഷാംഗ്ഹാ​യി​ലു​ള്ള ഒ​രു ഫ്ളാ​റ്റ് ക​ണ്ടാ​ൽ മു​റി​യു​ടെ വ​ലി​പ്പ​മൊ​ന്നും ഒ​രു പ്ര​ശ്ന​മ​ല്ലെ​ന്നു വ്യ​ക്ത​മാ​കും.

വെ​റും 53 സ്ക്വ​യ​ർ ഫീ​റ്റ് മാ​ത്ര​മാ​ണ് ഫ്ളാ​റ്റി​ന്‍റെ വി​സ്തീ​ർ​ണം! വ​ലി​പ്പം കു​റ​വാ​ണെ​ങ്കി​ലും സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​ന്നും കു​റ​വി​ല്ല​താ​നും. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടു​ക​ൾ​ക്ക് അ​ടി​യി​ലാ​ണു മു​റി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചൈ​നീ​സ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ഡൂ​യി​നി​ൽ ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ശു​ചി​മു​റി, കി​ട​ക്ക, വാ​ഷ്ബേ​സി​ൻ തു​ട​ങ്ങി​യ​വ​യെ​ല്ലാം ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം. കു​ഞ്ഞ​ൻ ഫ്ലാ​റ്റാ​ണെ​ങ്കി​ലും വാ​ട​ക​യി​ൽ കു​റ​ച്ചി​ട്ടൊ​ന്നു​മി​ല്ല. ഏ​ക​ദേ​ശം 300 ചൈ​നീ​സ് യു​വാ​ൻ (3,500 രൂ​പ) ആ​ണ​ത്രെ ഇ​തി​ന്‍റെ മാ​സ​വാ​ട​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.