ആ​യി​ര​ത്തി​ല​ധി​കം മ​ര​ങ്ങ​ളെ ആ​ലിം​ഗ​നം ​ചെ​യ്‌​തൊ​രു റി​ക്കാ​ര്‍​ഡ് നേ​ട്ടം
Monday, May 13, 2024 1:15 PM IST
ആ​ളു​ക​ള്‍ പ​ല​ത​രം കാ​ര്യ​ങ്ങ​ളാ​ല്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ കു​റി​ക്കാ​റു​ണ്ട​ല്ലൊ. ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് ബു​ക്കി​ല്‍ കു​റി​ക്ക​പ്പെ​ടു​ന്ന ഇ​ത്ത​രം നേ​ട്ട​ങ്ങ​ളി​ല്‍ പ​ല​തും കൗ​തു​ക​ക​രം കൂ​ടി​യാ​ണ്. അ​ത്ത​ര​മൊ​ന്നി​ന്‍റെ കാ​ര്യ​മാ​ണിത്.

അ​ടു​ത്തി​ടെ ഘാ​ന​യി​ല്‍ നി​ന്നു​ള്ള അ​ബൂ​ബ​ക്ക​ര്‍ താ​ഹി​റു ഒരു വേറിട്ട റി​ക്കാ​ര്‍​ഡ് കു​റി​ക്കു​ക​യു​ണ്ടാ​യി. മ​റ്റൊ​ന്നു​മ​ല്ല അ​ദ്ദേ​ഹം നി​ര​വ​ധി മ​ര​ങ്ങ​ളെ ആ​ലിം​ഗ​നം ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. അ​താ​യ​ത് ഒ​രു​മ​ണി​ക്കൂ​റി​ല്‍ 1,100ല​ധി​കം മ​ര​ങ്ങ​ളെ അ​ദ്ദേ​ഹം കെ​ട്ടി​പ്പി​ടി​ച്ചു.

യു​എ​സി​ലെ അ​ല​ബാ​മ​യി​ലെ ട​സ്‌​കെ​ഗീ ദേ​ശീ​യ​വ​ന​ത്തി​ലാ​ണ് ഈ ​റി​ക്കാ​ര്‍​ഡ് തീ​ര്‍​ത്ത​ത്. യുഎസിലെ ഓ​ബ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്ന് വ​ന​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വിദ്യാർഥിയായ അ​ബൂ​ബ​ക്ക​ര്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ൻകൂടിയാണ്.

ര​ണ്ട് കൈ​യും കോ​ര്‍​ത്ത് മ​ര​ത്തെ കെ​ട്ടി​പ്പി​ടി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ നി​ബ​ന്ധ​ന. ഒ​രി​ക്ക​ല്‍ കെ​ട്ടി​പ്പി​ടി​ച്ച മ​ര​ത്തെ വീ​ണ്ടും ആ​ലിം​ഗ​നം ചെ​യ്യാ​ന്‍ പാ​ടി​ല്ല. മാ​ത്ര​മ​ല്ല മ​ര​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ട് വ​രു​ത്താ​നും പാ​ടി​ല്ല. അ​ങ്ങ​നെ വ​രു​ത്തി​യാ​ല്‍ അ​യോ​ഗ്യ​ത ക​ല്‍​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ പാ​ലി​ച്ചാ​ണ് അ​ദ്ദേ​ഹം റി​ക്കാ​ര്‍​ഡ് തീ​ര്‍​ത്ത​ത്. ഒ​രു മി​നി​റ്റി​ല്‍ ഏ​ക​ദേ​ശം 19 മ​ര​ങ്ങ​ളെ ആ​ണ​ത്രെ അ​ദ്ദേ​ഹം ആ​ലിം​ഗ​നം ചെ​യ്ത​ത്. അ​ബൂ​ബ​ക്ക​റി​ന്‍റെ പ്ര​ക​ട​നദൃ​ശ്യം ഗി​ന്ന​സ് അ​ധി​കൃ​ത​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടു.

വൈ​റ​ലാ​യി മാ​റി​യ ​കാ​ഴ്ച​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു."വേ​റി​ട്ട നേ​ട്ടം​ത​ന്നെ; ആ​ശം​സ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.