Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Viral
Back to home
വിവാഹമോതിരം വിറ്റു; ഒറ്റയ്ക്ക് ലോകംചുറ്റുന്ന 89 വയസുകാരി
Wednesday, March 20, 2024 5:03 PM IST
"ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്', ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ സംബന്ധിച്ച് അതിന്റെ ഏറ്റവും വിശാലതലം രൂപപ്പെടുന്നത് ഓരോ യാത്രയില്‍ നിന്നുമാണ്. പുതിയ കാഴ്ചകളും ഊര്‍ജങ്ങളും പുതിയ ഗന്ധവും ശ്വാസവുമൊക്കെ മറ്റൊരു തലത്തിലേക്ക് മനുഷ്യന്റെ മനസിനെ എത്തിക്കും. പിന്നീട് ചിന്താഗതികള്‍ തന്നെ തകിടം മറിയും.
സഞ്ചാരം പ്രിയപ്പെടുന്നവരാണ് പലരും. എന്നാല്‍ പല പല കാരണങ്ങളാല്‍ പലര്‍ക്കും ഒരു പരിധിക്കപ്പുറം പോയി നോക്കാന്‍ കഴിയാറില്ല. പ്രത്യേകിച്ച് സ്ത്രീകള്‍; അവരുടെ ലോകം പല കാരണങ്ങളാല്‍ അവര്‍തന്നെ ചെറുതാക്കുന്നു.
എന്നാല്‍ എല്ലാപേരും അങ്ങനെയല്ല. അരുതുകളുടെ അതിര്‍ത്തികളെ ഭേദിച്ച് ആഗ്രഹങ്ങളുടെ താഴ്വരയില് പറന്നിറങ്ങുന്ന പല സ്ത്രീകളും ഈ ഉലകിലുണ്ട്. അവര്‍ ശക്തരും വിസ്മയം നല്‍കുന്നവരുമായി മാറാറുണ്ട്.
അത്തരത്തില്‍ ലോകത്തിന് വിസ്മയമായി നിലകൊള്ളുന്ന ഒരു 89 വയസുകാരിയാണ് ജോയ് ഫോക്സ്. ആദ്യ പ്രണയത്തിന്റെ പതനത്തില്‍ നിന്നുമുണ്ടായ മുറിപ്പാടിനെ തുടര്‍ന്നായിരുന്നു അവരുടെ ആദ്യയാത്ര. അതും സ്വപ്നങ്ങള്‍ അടങ്ങിയ വിവാഹമോതിരം വിറ്റായിരുന്നു ആ യാത്ര.
സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗിലെ റോയല്‍ സ്കോട്ട്സിന്റെ ബാരക്കിലായിരുന്നു ഫോക്സ് ജനിച്ചത്. പിന്നീട് അവര്‍ക്ക് മൂന്നുവയസുള്ളപ്പോള്‍ കുടുംബം ഇംഗ്ലണ്ടിലേക്ക് എത്തുകയായിരുന്നു. ചെറിയ നദീതീര പട്ടണമായ വിവന്ഹോയിലായിരുന്നു താമസം.
1956 ജനുവരിയില്‍ തന്റെ പ്രണയിതാവുമായി ആ 20 കാരിയുടെ വിവാഹം ഉറപ്പിച്ചു. എന്നാല്‍ ചിലകാരണങ്ങളാല്‍ അത് മുടങ്ങി. ഇത് ഫോക്സിനെ വല്ലാതെ ഉലച്ചു. തകര്‍ന്ന ഹൃദയത്തോടെ അവള് ആശ്വാസത്തിനായി കൊതിച്ചു. അങ്ങനിരിക്കെയാണ് അവള്‍ക്ക് യാത്രകളെ കുറിച്ചുള്ള തോന്നല്‍ ഉള്ളിലുണ്ടായത്.
രണ്ടാംലോക മഹായുദ്ധ കാലത്തായിരുന്നു ഫോക്സിന്റെ ബാല്യം. അതിനാല്‍ത്തന്നെ യാത്രകള്‍ നടത്താന്‍ അവര്‍ക്കായിരുന്നില്ല. എന്നാല്‍ റോയല്‍ സ്കോട്ട്സില് പൈപ്പ് മേജറായിരുന്ന ഫോക്സിന്റെ പിതാവ്. അദ്ദേഹവും ഭാര്യയും ഈജിപ്ത്, ചൈന, ഇന്ത്യ എന്നിവിടങ്ങളിലേക്ക് നിരവധി യാത്രകള്‍ നടത്തിയിരുന്നു.
ഈ യാത്രകളുടെ കഥകള്‍ ഫോക്സിന്റെ മാതാവ് അവളോട് പറയുമായിരുന്നു. മാത്രമല്ല ഫോക്സിന്റെ സഹോദരന് അലന് വെനീസിലേക്കുള്ള തന്റെ സ്വന്തം യാത്രകളെക്കുറിച്ചും നഗരത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും പലപ്പോഴും സംസാരിച്ചു. ഇതൊക്കെ അവരെ പ്രചോദിപ്പിച്ചു. അങ്ങനെ അവര്‍ ഒരു യാത്ര ചെയ്യുകയുണ്ടായി.
തന്റെ ഗ്രാമത്തില്‍ നിന്നും ചെറുവള്ളത്തിലായിരുന്നു ആദ്യം യാത്ര തിരിച്ചത്. എന്നാല്‍ പിന്നീട് ഫ്രാന്‍സും സ്വിറ്റ്സര്‍ലന്‍ഡും കടന്ന് ഇറ്റലിയിലേക്ക് ട്രെയിനില്‍ പോയി. വീട്ടില്‍ നിന്നും മാറി നിന്ന ആദ്യ യാത്ര അതായിരുന്നു.
പുതിയ ലോകത്തിലേക്കുള്ള ആ ആദ്യയാത്രയില്‍ രണ്ടാഴ്ചയാണ് ഇറ്റലിയില്‍ ചിലവഴിച്ചത്. യാത്രയ്ക്കിടെ അവള് ഒരു ഇറ്റാലിയനുമായി സൗഹൃദത്തിലായി. ലൂയിജി എന്നായിരുന്നു അയാളുടെ പേര്. ഒരു നൃത്തംവയ്ക്കലിനിടയിലാണ് ഫോക്സ് അവനെ കണ്ടുമുട്ടിയത്.
ലൂയിജി അന്നാട്ടിലെ പല വിഖ്യാത ഇടങ്ങളും അവള്‍ക്ക് കാട്ടി. എല്ലാ പള്ളികളും അവളെ കാണിക്കുവാന്‍ ശ്രമിച്ചു. "എന്നാല്‍ താന്‍ ഉചിതമായി വസ്ത്രം ധരിച്ചിരുന്നില്ല, അതിനാല്‍ അവയിലൊന്നിലും കയറാന്‍ കഴിഞ്ഞില്ല,' എന്ന് ജോയ് ഫോക്സ് കുസൃതിച്ചിരിയോടെ പറയുന്നു.
രണ്ടാഴ്ചയ്ക്ക് ശേഷം മനസിനെ സന്തോഷത്താല്‍ നിറച്ചും ധെെര്യം വീണ്ടെടുത്തും ഫോക്സ് വീവന്ഹോയിലേക്ക് മടങ്ങി.
പിന്നീട് ഫോക്സിന്റെ കുടുംബം ഇംഗ്ലണ്ടില്‍ നിന്ന് കാനഡയിലെ വാന്‍കൂവറിലേക്ക് താമസം മാറി. ശേഷം ജോയ് ഫോക്സ് വിവാഹിതയായി. വൈകാതെ മൂന്ന് കുട്ടികളുടെ അമ്മയുമായി. അവളുടെ യാത്രകളുടെ അടുത്ത അധ്യായത്തില്‍ കുട്ടികളുമൊത്തുള്ള സാഹസികതയും ഉള്‍പ്പെടുന്നു.
അവളുടെ ഭര്‍ത്താവും യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ട ആളായിരുന്നു. അവര്‍ നിരവധി ക്യാമ്പിംഗുകള് നടത്തി. ഇത്തരം യാത്രകള്‍ ഫോക്സിനെ പ്രകൃതിയെ കൂടുതല്‍ മനസിലാക്കാന്‍ സഹായിച്ചു. വെള്ളച്ചാട്ടങ്ങളും നദികളും വനങ്ങളുമൊക്കെ അവളുടെ കാഴ്ചകളുടെ സ്ഥിരം ഭാഗമായി.
ഭര്‍ത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട് കാനഡയുടെ പല സ്ഥലങ്ങളിലേക്കും മാറിത്താമസിക്കേണ്ടി വന്നു. ഇതും പുതിയ യാത്രകള്‍ക്ക് വഴിവച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം മക്കള്‍ വളര്‍ന്നു. 2015ല്‍ ഫോക്സിന്റെ ഭര്‍ത്താവ് മരണപ്പെടുകയും ചെയ്തു.
ആ ഏകാന്തതയില്‍ നിന്നും മോചനത്തിനായി ഫോക്സ് വീണ്ടും യാത്രകള്‍ ആരംഭിച്ചു. മൊണാക്കോ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കുക്ക് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഒക്കെ തനിയെ സഞ്ചരിച്ചു.
തന്റെ 65-ാം ജന്മദിനത്തില് താന്‍ ജനിച്ച എഡിന്‍ബര്‍ഗിലെ റോയല്‍ സ്കോട്ട്സിന്റെ ബാരക്കിലുള്ള ഇടത്തേക്ക് പോയി. അവിടെ ഒരുപാട് സമയം ചിലവഴിച്ചു. ആ യാത്ര അമൂല്യമായ ഓര്മകളുടേതാണെന്ന് അവര്‍ പറയുന്നു.
84-ാം ജന്മദിനത്തില്, ഫോക്സ് നോര്‍വേ സന്ദര്‍ശിച്ചു. "എന്റെ ജന്മദിനത്തിന് നോര്‍ത്തേണ്‍ ലൈറ്റ്സ് കാണുന്നത് അതിശയകരമായിരുന്നു,' അവർ പറയുന്നു. ന്യൂസിലാന്‍ഡില്‍, അവര്‍ ഒരു കാര്‍ വാടകയ്ക്കെടുക്കുകയും രാജ്യം മുഴുവന്‍ സഞ്ചരിക്കുകയും ചെയ്തു.
പതിറ്റാണ്ടുകളുടെ ഏകാന്ത യാത്രകള്‍ ഫോക്സിനെ ലോകത്തിന്റെ പുതിയ ഭാഗങ്ങള്‍ എങ്ങനെ സ്വന്തമായി നാവിഗേറ്റ് ചെയ്യാമെന്നതിനെ കുറിച്ച് വളരെയധികം പഠിപ്പിച്ചു. പിന്നീട് യാത്ര ചെയ്യാന്‍ ഇറങ്ങുന്ന പലര്‍ക്കും അവര്‍ വലിയ സഹായമായി. തന്റെ യാത്രകളില്‍ ആവശ്യമെങ്കില്‍ മാത്രമേ ഗൈഡുകളെ വച്ചിരുന്നുള്ളു എന്ന് ഫോക്സ് പറയുന്നു. മാത്രമല്ല സ്ത്രീകള്‍ നടത്തിയിരുന്ന സത്രങ്ങളില്‍ മാത്രമാണ് തങ്ങിയിരുന്നത്. ഇത് സുരക്ഷിതമാണത്രെ.
2018 ല്‍ ഫോക്സിന് നാഡി തകരാറിനുള്ള ഒരു നട്ടെല്ല് ശസ്ത്രക്രിയ നടത്തിയിരുന്നു. അതോടെ വലിയ ബാഗുമായി സഞ്ചരിക്കാന്‍ കഴിയാതെയായി. അങ്ങനെ യാത്രകളുടെ എണ്ണം കുറഞ്ഞു.
അടുത്തിടെ 50 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്കായി ഏകാന്ത യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ആഗോള സംഘടനയായ ജേര്‍ണി വുമണില്‍ നിന്നുള്ള സോളോ ട്രാവലിനുള്ള എവ്ലിന് ഹാനണ് അവാര്‍ഡ് ഫോക്സിന് ലഭിച്ചിരുന്നു.
പ്രായം വേഗത കുറച്ചെങ്കിലും യാത്ര ബാക്കിയുണ്ടെന്നാണ് ഫോക്സ് കരുതുന്നത്. തന്റെ 65-ാം വിവാഹ വാര്‍ഷികത്തില്‍ മാള്‍ട്ടയില്‍ ആയിരിക്കാന്‍ ഫോക്സ് പദ്ധതിയിടുന്നു. സ്പെയിനിലെ കാമിനോ ഡി സാന്റിയാഗോ പാതയിലൂടെയുള്ള യാത്രയെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും ഫോക്സ് കൂട്ടിച്ചേര്‍ക്കുന്നു. ഈ റൂട്ട് തുടക്കം മുതല്‍ അവസാനം വരെ 825 കിലോമീറ്റര്‍ നീളവും യൂറോപ്പിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളിലൂടെ കടന്നുപോകുന്നു. ഏറ്റവും പരിചയസമ്പന്നരായ യാത്രക്കാരെപ്പോലും ഭയപ്പെടുത്തുന്ന സഞ്ചാരപാതയാണിത്.
അതിനുശേഷം ഇറ്റലിയില്‍ പോകണമെന്നും അവര്‍ ആഗ്രഹിക്കുന്നു. പഴയ 20കാരിയായി ആ നഗരത്തെ കാണണമത്രെ. "ഇറ്റലിയെക്കുറിച്ചുള്ള ആ അത്ഭുതകരമായ ആദ്യ ഓര്മ എനിക്കുണ്ട്. കഴിയുമെങ്കില്‍ ഒരിക്കല്‍ കൂടി ആ പ്രദേശം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' അവർ പറഞ്ഞു. ആ ആദ്യ യാത്രയാണല്ലൊ വലിയ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് പലതും പഠിപ്പിച്ചത്...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കടുവകളുടെ അമ്മയായ ഗോള്‍ഡന്‍ റിട്രീവര്‍; സ്നേഹത്തിന്റെ കഥ
കടുവകള്‍ എത്ര ശക്തരാണെന്ന് അറിയാമല്ലൊ. സിംഹങ്ങളെ എതിര്ത്തുനില്ക്കാന് കഴിയുന്ന ഇവ കെങ്കേമന്മാര് തന്നെയാണ്. അപ്പ
"ഡോക്ടര്‍ ഓഫ് ലിറ്റര്‍-അച്ചര്‍'; കാമ്പസിന്റെ സ്വന്തം മാക്സ് പൂച്ച
പേരിന് മുന്പില് ഒരു ഡോക്ടറേറ്റുള്ളത് മിക്കവര്‍ക്കും ഒരു അന്തസാണ്. പലരും കഷ്ടപ്പെട്ട് പഠിച്ചാണ് ഈ നേട്ടം കരസ്ഥമാക്കു
മകളുടെ ഭാവിക്കായി14 വർഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു
മകളുടെ ഭാവിക്കുവേണ്ടി 14 വര്‍ഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസിൽ വിരമിച്ച
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുളിമുറി കണ്ടെത്തി!
ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ (ബിസി 356-323) കുളിമുറി കണ്ടെത്തിയെന്ന അവകാശവാദവുമാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
"നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മഹാ
ഇനി ആകാശം തൊടുമ്പോള്‍ അടുത്തച്ഛനുണ്ടാകില്ല; ആ പൈലറ്റ് വിരമിക്കുകയാണ്
ചില ജോലികള്‍ ഏറെ സവിശേഷമാണ്. അതിനുകാരണം അത് ഒരുപാടുപേര് ആഗ്രഹിക്കുമെങ്കിലും വളരെ കുറച്ചുപേര്‍ എത്തിപ്പിടിക്കുന്
ജപ്പാനിൽ ആർക്കും വേണ്ടാതെ 90 ലക്ഷം വീടുകള്‍! കാരണം...
ആരും താമസിക്കാനില്ലാതെ ഉപേക്ഷിക്കപ്പെടുന്ന വീടുകളുടെ എണ്ണം ജപ്പാനിൽ കുതിച്ചുയരുന്നു. നിലവിൽ ഇത്തരം 90 ലക്ഷം വീടുകളു
"ഈ ഉത്തരത്തിലൊത്തിരി ചോദ്യം'; കരടിയൊ പുരുഷനൊ എന്നതിനെക്കുറിച്ച് സ്ത്രീകള്‍ പറഞ്ഞത്...
ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള ഒരു വീഡിയോ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്താണെന്നല്ലെ? ഇന്‍സ്റ്റഗ്രാ
യുദ്ധവീരനു നൂറാം വയസിൽ കല്യാണം, വധു 96കാരി
വരുന്ന ജൂണിൽ ഫ്രാൻസിൽ ഒരു വിവാഹം നടക്കും. പ്രേമവിവാഹമാണ്. വരന്റെ പേര് ഹാരോൾഡ് ടെറൻസ്. വധു ജീൻ സ്വെർലിൻ. ഇതിലെന്താ
ചൈനയിലെ "ചൗ ചൗ പാണ്ടകള്‍'; വാസ്തവം ഇതാണ്
എന്തിനും ഡൂപ്ലിക്കേറ്റ് ഇറക്കുന്നവരാണ് ഈ ചീനക്കാര്‍ എന്നാണ് വെയ്പ്പ്. അക്കാര്യം തെളിയിക്കുന്ന പല കാര്യങ്ങളും അവര്‍ ചെയ്
രാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ
ഒന്‍പതാം വയസിലാണ് തളിപ്പറന്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കടക്കുന്നത്. മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക
"ഹോണടി... എന്താടോ നന്നാവാത്തേ...'; എംവിഡി ഓർമിപ്പിക്കുന്നത്...
റോഡില്‍ വാഹനമോടിക്കുമ്പോള്‍ ഹോണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് എംവിഡി. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക.
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത്16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെലവ്. അതില്‍ 30,000 രൂപ ട്രാവല്‍ ഏജന്‍സി
"ദെെവത്തിന്റെ സ്വന്തം നാട്'; പരസ്യം ലണ്ടനില്‍ തെളിയുമ്പോള്‍...
നമ്മുടെ നാട് എത്ര ഭംഗിയാര്ന്നതാണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ മറ്റൊരു നഗരത്തില്‍ പോയി നോക്കണം. അപ്പോഴാണ് അത്രയധികം
ഒരുദിവസത്തെ പോലീസ് ഓഫീസറായി സത്യപ്രതിജ്ഞ ചെയ്ത കുട്ടി; കാര്യം സങ്കടപ്പെടുത്തും
കുട്ടികള്‍ നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവരാണ്. അവരുടെ നിഷ്കളങ്കതയും ചെറിയ പിണക്കങ്ങളും വാശിയുമൊക്കെ ഹൃ
എവറസ്റ്റിലേക്കുള്ള യാത്രയിൽ ലബൂഷെ കൊടുമുടി കീഴടക്കി അഭിലാഷ്
മൗണ്ട് കിളിമഞ്ചാരോയ്ക്കു മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പ്പള്ളി അ
ചപ്പാത്തിക്ക് വയസ് 100!
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് കേരളം ആദ്യമായി ചപ്പാത്തിയുടെ രുചി അറിയുന്നത്. അന്ന് പട്യാല സംസ്ഥാന മന്ത്രിയും മലയാ
ഭാമയുടെയും കാമാച്ചിയുടെയും 55 വര്‍ഷത്തെ സൗഹൃദം; ഹൃദയസ്പര്‍ശിയായ കഥ
സൗഹൃദം എന്നത് ഏറെ വിലയേറിയ ഒന്നാണല്ലൊ. ഓരോ മനുഷ്യര്‍ക്കും ആത്മവിശ്വാസം നല്കുവാനും അവരെ മുന്നോട്ട് ജീവിക്കുവാനും ഇത്ത
ടിവിക്ക് അടിമകളായി പൂച്ചകളും നായകളും..! പഠന റിപ്പോർട്ട് പുറത്ത്
ടിവിക്കു മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരും മൊബൈൽ ഫോണിൽ ദീർഘനേരം നോക്കിയിരിക്കുന്നവരും അനവധിയാണ്. ഇവരി
ആളുകളെ ആകെ ഞെട്ടിച്ച് ചൈനീസ് യുവതിയുടെ "പ്രണയ മസ്തിഷ്കം'
പ്രണയം അന്ധമാണെന്ന് ചിലര്‍ പറയാറുണ്ടല്ലൊ. പ്രണയത്തിനായി മരിക്കുമെന്നും വേറെ ജന്മങ്ങള് എടുക്കുമെന്നുമൊക്കെ പലരും കു

കുഴിച്ചിട്ടനിലയിൽ ഗുഡ്സ് വാഗൺ; ദുരൂഹതയെന്നു ഗവേഷകർ
ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി. ആന്റ് വെർപ് നഗരത്തിൽ പുരാതന കോട്ട
"ചിത്രശലഭം പദ്ധതി' വഴിത്തിരിവായി ; സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലേക്ക് ശാരിക
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി എ. കെ. ശാരിക. ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയ
4,500 വർഷം മുൻപും ശൗചാലയം!
സിന്ധുനദീതട സംസ്കാരത്തിന്റെ ഇന്ത്യന്‍ തെളിവുകള്‍ തേടി നടക്കുന്ന ഖനനപ്രവര്ത്തനത്തിലെ കണ്ടെത്തലുകള്‍ ലോകശ്രദ്ധയാ
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി; കേദാർനാഥും കാത്തുകുട്ടിയും വൈറലാണ്
ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും
ഇത് കാഞ്ഞിരപ്പള്ളിയുടെ "എസി' റോഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയാണ് എസി റോഡ് എന്നു വിളിക്കുന്നതെങ്കില് കാഞ്ഞിരപ്പള്ളിക്കാര്ക്കുമുണ്ട് ഒരു "എസി' റോഡ്. കട
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാ
ലോകത്ത് ഇനി പത്തെണ്ണം മാത്രം! "വാക്വിറ്റകൾ' എന്നേക്കുമായി മറയുന്നു?
ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. ശരീരത്തിനു ചാരനിറമാണ്. കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകൾ. ഉരുണ്ട ത
കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!
അമേരിക്കയിൽ അഞ്ചുലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥ
അവിടെയും തുപ്പിവച്ചു; അയാളെ നിരോധിക്കണമെന്ന് നെറ്റിസണ്
"വൃത്തി' എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. വൃത്തിഹീനമായ പരിസരങ്ങള്‍ രോഗങ്ങള്‍ക്ക് ഒരു കാരണമാണ്. പൊതുവിടങ്ങ
കാണാതായ മകൻ എവിടെയുണ്ടെന്ന് അവതാരക പറയുമ്പോള്‍ പിതാവിന്റെ പ്രതികരണം; കാരണം...
ഒരു കുട്ടിയെ കാണാതാവുക എന്നത് മനസാക്ഷിയുള്ള എല്ലാവരേയും അസ്വസ്ഥരാക്കുന്ന സംഭവമാണല്ലൊ. ചിലര്‍ പ്രാര്‍ഥിക്കും. ചിലര്‍
Latest News
അടുത്ത 36 മണിക്കൂറിൽ കാലവർഷമെത്തും; 31ന് കേരളത്തിൽ, ചൊവ്വാഴ്ച വരെ അതിതീവ്രമഴ
കാസര്‍ഗോട്ട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
ഡോ.കെ.പി. യോഹന്നാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്രയായി തിരുവല്ലയിലേക്ക്
കനത്ത മഴയിൽ ടയർ മണ്ണിൽ താഴ്ന്നു; തിരുവനന്തപുരത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു
നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: ഭർത്താവ് രാജേഷ് പിടിയിൽ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top