പ്രോജക്ട് മൂല്യനിർണയം/ പ്രായോഗിക/ വാചാ പരീക്ഷകൾ
ആറാം സെമസ്റ്റർ ബിഎ ഉറുദു ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രൊജക്റ്റ് മൂല്യനിർണ്ണയം/ വാചാ പരീക്ഷകൾ ആറ്, ഏഴ് തീയതികളിൽ ഗവ.ബ്രണ്ണൻ കോളജിൽ നടക്കും.
ആറാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (റെഗുലർ) ഡിഗ്രി, ഏപ്രിൽ 2024 ന്റെ പ്രോജക്ട്/ പ്രായോഗിക പരീക്ഷകൾ ഏഴിന് തലശേരി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റിയിൽ നടത്തും.വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
കോഴ്സ് വൈവ
പത്താം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ 2019 അഡ്മിഷൻ), മേയ് 2024 കോഴ്സ് വൈവ 13ന് പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണം.