എംഎ മ്യൂസിക് പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ മ്യൂസിക് പഠനവകുപ്പിൽ 202425 വർഷത്തേക്കുള്ള എംഎ മ്യൂസിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാർക്കോടെ ബിഎ മ്യൂസിക് ബിരുദമാണ് യോഗ്യത. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദവും സംഗീതാഭിരുചിയുമുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളും പ്രോസ്പെക്ടസും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04972806404, 9895232334.