University News
പിജി/ എൽഎൽബി പ്രവേശനം അപേക്ഷാ തീയതി നീട്ടി
202425 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/ സെന്‍ററുകളിലെ വിവിധ പിജി പ്രോഗ്രാമുകൾ, മഞ്ചേശ്വരം ക്യാമ്പസിലെ ത്രി വത്സര എൽഎൽബി പ്രോഗ്രാം എന്നിവയുടെ അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മെയ് 20ന് വൈകുന്നേരം അഞ്ചുവരെ നീട്ടി. എൻട്രൻസ് പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ഫോൺ: 7356948230

എം ലിബ് ഐഎസ്‌സി ഇപ്പോൾ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സ് ആയ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോൺ: 9895649188

പ്രായോഗിക പരീക്ഷകൾ

ഒന്നാം സെമസ്റ്റർ പി ജി ഡി എൽ ഡി (റെഗുലർ/ സപ്ലിമെന്‍ററി), നവംബർ 2023 പ്രായോഗിക പരീക്ഷകൾ തങ്കയം, ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയർ മാനേജ്മെന്‍റിൽ മെയ് ഒൻപതിന് നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടേണ്ടതാണ്.

മൂല്യ നിർണയ ക്യാമ്പിൽ മാറ്റം

കണ്ണൂർ സർവകലാശാലയുടെ ആറ്, നാല് സെമസ്റ്റർ ഏപ്രിൽ 2024 ബിരുദ പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. മൂല്യനിർണയത്തിൽ പങ്കെടുക്കേണ്ട എല്ലാ അധ്യാപകർക്കും നിയമന ഉത്തരുവുകൾ അയച്ചിട്ടുണ്ട്. മൂല്യനിർണയ ക്യാമ്പിൽ ഇതുവരെയും ഹാജരാകാത്തവർ എത്രയും പെട്ടെന്ന് ക്യാമ്പിൽ ഹാജരായി, മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാകേണ്ടതാണ്. കണ്ണൂർ സർവകലാശാല കാസർഗോഡ് ക്യാമ്പസിൽ നടന്നുകൊണ്ടിരിക്കുന്ന മൂല്യനിർണയ ക്യാമ്പ് ചില സാങ്കേതിക കാരണങ്ങളാൽ മെയ് രണ്ട് മുതൽ കാസർഗോഡ് ഗവണ്മെന്റ് കോളജിലേയയ്ക്ക് മാറ്റിയിട്ടുണ്ട്. സർവകലാശാലാ ക്യാമ്പസിലേക്ക് നിയമന ഉത്തരവ് ലഭിച്ച മുഴുവൻ അധ്യാപകരും കാസർഗോഡ് ഗവ. കോളജിൽ രണ്ടു മുതൽ ഹാജരാകണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

ടൈം ടേബിൾ

രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ/ സപ്ലിമെന്‍ററി) മെയ് 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.