ബിവോക് ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ അഞ്ചാം സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ 27നും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ 29നും തുടങ്ങും. കേന്ദ്രം: എംഇഎസ് അസ്മാബി കോളേജ്, വെന്പല്ലൂർ, കൊടുങ്ങല്ലൂർ.
ബിവോക് മൾട്ടിമീഡിയ അഞ്ചാം സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷ മെയ് ഒൻപതിനും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷ മെയ് 13നും തുടങ്ങും. കേന്ദ്രം: കാർമൽ കോളേജ് മാള, സെന്റ് മേരീസ് കോളേജ് തൃശ്ശൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
സർവകലാശാലാ എൻജിനിയറിംഗ് കോളജിലെ (ഐഇടി) അഞ്ചാം സെമസ്റ്റർ ബി ടെക് നവംബർ 2023 (2019 മുതൽ 2021 വരെ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും നവംബർ 2022 (2015 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മേയ് 10 വരെ അപേക്ഷിക്കാം.