University News
കുറഞ്ഞ ചിലവിൽ മികച്ച പഠനവസരവുമായി കാലിക്കട്ടിൽ ഇന്‍റഗ്രേറ്റഡ് പിജി
മൂന്നുവർഷം കൊണ്ട് ബിരുദമോ നാലുവർഷംകൊണ്ട് ഹോണേഴ്സ് ബിരുദമോ അഞ്ചു വർഷം കഴിയുന്പോൾ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമോ വിദ്യാർഥിയുടെ താൽപര്യാനുസരണം ഉറപ്പാക്കാമെന്ന സവിശേഷതയോടെയാണ് കാലിക്കട്ട്് സർവകലാശാല ഇന്‍റഗ്രേറ്റഡ് പിജി പ്രോഗ്രാമുകൾ ആവിഷ്കരിച്ചിട്ടുള്ളതെന്ന് പ്രവേശന വിഭാഗം ഡയറക്ടർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ പറഞ്ഞു. കാലിക്കട്ട് സർവകലാശാലയും സെന്‍റർ ഫോർ ഇൻഫർമേഷൻ ആന്‍റ് ഗൈഡൻസ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സർവകലാശാലയിൽ മുപ്പതിലേറെ പഠന വകുപ്പുകളുണ്ട്. മുഖ്യ വിഷയങ്ങൾക്ക് പുറമേ ഇവയിൽ നിന്നു താത്പര്യമുള്ള മൈനർ വിഷയങ്ങൾ തെരഞ്ഞെടുക്കാനുള്ള അസുലഭാവസരമാണ് സർവകലാശാലയിൽ ഇന്‍റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിൽ ചേരുന്നവർക്ക് ലഭ്യമാകുന്നത്. കുറഞ്ഞ ചിലവിൽ പഠനം പൂർത്തിയാക്കാമെന്നതും സവിശേഷതയാണ്. പ്രവേശന പരീക്ഷയ്ക്ക് മുന്നൊരുക്കങ്ങൾ നടക്കുന്നതിന് സഹായകമായ വിവരങ്ങൾ കൂടി സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

പരീക്ഷാഫലം

വിവിധ ബി വോക് കോഴ്സുകളുടെ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022, ഏപ്രിൽ 2023 റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മേയ് എട്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
More News