കെജിടിഇ പ്രിന്റിംഗ് ടെക്നോളജി: അപേക്ഷ മേയ് 24 വരെ
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെജിടിഇ പ്രീപ്രസ് ഓപ്പറേഷൻ കെജിടിഇ പ്രസ് വർക്ക് കെജിടിഇ പോസ്റ്റ്പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 202425 കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി മേയ് 24 വരെ ദീർഘിപ്പിച്ചു. പട്ടികജാതി/ പട്ടികവർഗ/ മറ്റ് അർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒബിസി/ എസ്ഇബിസി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
തിരുവനന്തപുരം (04712474720, 2467728), എറണാകുളം (04842605322), കോഴിക്കോട് (04952356591, 2723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്സ്. അപേക്ഷാ ഫോം 100 രൂപയ്ക്ക് അതത് സെന്ററിൽനിന്നു നേരിട്ടും 135 രൂപ മണി ഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം24 എന്ന വിലാസത്തിൽ തപാലിലും/വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സിആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 04712474720, 04712467728.