University News
ബി​എ​സ്‌​സി ഓ​ണേ​ഴ്സ് പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ, 2017 ന​വം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) ഡി​ഗ്രി (റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ (ഓ​ണ്‍​ലൈ​ൻ മു​ഖേ​ന) മേ​യ് ര​ണ്ടു വ​രെ സ്വീ​ക​രി​ക്കും.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ, പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം, വാ​ചാ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും 23, 24, 25, 26, 27, 30 തീ​യ​തി​ക​ളി​ലാ​യി വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. റ​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ആ​റാം സെ​മെ​സ്റ്റ​ർ ബി​കോം ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി,സി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി മേ​യ്2018)​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 25, 26 തീ​യ​തി​ക​ളി​ലും പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ 27, 28, 30 തീ​യ​തി​ക​ളി​ലും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.


പു​ന​ർ മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 2017 മേയിൽ ​ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ​യും 2017 ഏ​പ്രി​ലിൽ ​ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പൂ​ർ​ണ ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റയ്​ക്ക് ന​ട​ക്കും. മാ​ർ​ക്കിലോ ഗ്രേ​ഡ്, ഗ്രേ​ഡ് പോ​യി​ന്‍റി​ലോ മാ​റ്റ​മു​ള്ള​വ​ർ റി​സ​ൽ​ട്ട് മെ​മ്മോ​യു​ടെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ​പ​ക​ർ​പ്പും മാ​ർ​ക്ക് ലി​സ്റ്റും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ടാ​ബു​ലേ​ഷൻ സെ​ക്‌ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം.