യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് 17ന്
കണ്ണൂർ: കണ്ണൂർ യൂണവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളജുകളിലും കാന്പസുകളിലും 201819 വർഷത്തേക്കുള്ള വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് 17ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം അതാത് കോളജുകളിൽ ഇന്നലെ പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജ് പ്രിൻസിപ്പൽമാരും കാന്പസ് ഡയറക്ടർമാരും വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ഷെഡ്യൂൾ പ്രകാരം തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ സ്വീകരിക്കണം.
പ്രാഥമിക വോട്ടർപട്ടിക ഇന്നും അന്തിമ വോട്ടർപട്ടിക നാളെ വൈകുന്നേരം അഞ്ചിനും പ്രസിദ്ധീകരിക്കും. 10ന് ഉച്ചയ്ക്ക് ഒന്നുവരെ നാമനിർദേശപത്രിക സമർപ്പിക്കാം. ഉച്ചകഴിഞ്ഞ് രണ്ടിന് സൂക്ഷ്മ പരിശോധന. 13ന് ഉച്ചയ്ക്ക് 12 വരെ പത്രിക പിൻവലിക്കാം. 13ന് വൈകുന്നേരം നാലിന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. 17ന് രാവിലെ 9.30 മുതൽ 12.30 വരെയാണു വോട്ടെടുപ്പ്. ഉച്ചകഴിഞ്ഞ് രണ്ടിന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.
പിജി പ്രവേശനം
കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള ആർട്സ് ആൻഡ് സയന്‍സ് കോളജുകളിലെ പി.ജി.പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് സപ്ലിമെന്ററി ലിസ്റ്റിൽ നിന്നു പ്രവേശനം നടത്തും. കോളജുകളിലെ ഒഴിവു വിവരങ്ങളും സപ്ലിമെന്ററി ലിസ്റ്റും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒഴിവുകൾ പരിശോധിച്ച് സപ്ലിമെന്ററി ലിസ്റ്റിൽ ഉള്‍പ്പെട്ട വിദ്യാർഥികൾ രാവിലെ 11ന് മുമ്പായി ആവശ്യമായ രേഖകൾ സഹിതം കോളജുകളിൽ ഹാജരാകണം. ഒന്നില്‍ കൂടുതൽ ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിൽ പ്രതിനിധിയെ അയക്കാവുന്നതാണ്. രാവിലെ 11ന് മുമ്പ് ഹാജരാവാത്തവരെ റാങ്ക് ലിസ്റ്റിൽ നിന്നു നീക്കം ചെയ്യും