രണ്ടാം സെമസ്റ്റർ എംബിഎ പരീക്ഷകൾ
7, 9, 13, 16 തീയതികളിൽ നടത്താതെ മാറ്റിവച്ച രണ്ടാം സെമസ്റ്റർ എംബിഎ പരീക്ഷകൾ യഥാക്രമം 29, 30, സെപ്റ്റംബർ 11, 13 തീയതികളിൽ നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
പരീക്ഷാഫലം
മാങ്ങാട്ടുപറന്പ് കാന്പസിലെ ഒന്നും മൂന്നും സെമസ്റ്റർ എംസിഎ (റഗുലർ/സപ്ലിമെന്ററി), പയ്യന്നൂർ കാന്പസിലെ മൂന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (റഗുലർ) നവംബർ 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനഃപരിശോധന/സൂക്ഷ്മപരിശോധന/ ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ ഏഴ്.
പരീക്ഷാഫലം
സർവകലാശാല നവംബർ 2017 ൽ നടത്തിയ ബിഎ, ബിഎസ്സി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എംഎ പരീക്ഷാ തീയതികൾ
കഴിഞ്ഞ ഏഴു മുതൽ ആരംഭിക്കാനിരുന്ന ഒന്നാം വർഷ എംഎ (വിദൂരവിദ്യാഭ്യാസം) പരീക്ഷകൾ സെപ്റ്റംബർ മൂന്നു മുതൽ ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു. പരീക്ഷാ കേന്ദ്രങ്ങളിലും സമയത്തിലും മാറ്റമില്ല. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
എംകോം പരീക്ഷാ തീയതികൾ
10 മുതൽ നടത്താനിരുന്ന ഒന്നാം വർഷ എംഎസ്സി (വിദൂരവിദ്യാഭ്യാസം) പരീക്ഷകൾ സെപ്റ്റംബർ നാല് മുതൽ നടത്തുന്ന വിധത്തിൽ പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രങ്ങളിലും സമയത്തിലും മാറ്റമില്ല. വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്
പരീക്ഷ റദ്ദാക്കി
13 ന് സെന്റ് തോമസ് കോളജ് ഓഫ് എൻജിനിയറിംഗിൽ മാത്രം നടത്തിയ പേപ്പർ പിടി2കെ ഇഎൻ 108 ഇലക്ട്രിക്കൽ എൻജിനിയറിംഗ് എന്ന പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ സെപ്റ്റംബർ അഞ്ചിന് നടത്തും.
ബിടെക് (സപ്ലിമെന്ററി) പരീക്ഷാതീയതികൾ
10,13,16,20 തീയതികളിൽ നടത്താനിരുന്ന ഒന്നും രണ്ടും സെമസ്റ്റർ (കംബൈൻഡ്) ബിടെക് (സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 3, 5, 7, 10 തീയതികളിൽ നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
എംബിഎ പരീക്ഷകൾ
10, 14 തീയതികളിൽ നടത്താതെ മാറ്റിവച്ച എംബിഎ4ഇ16 മർജസ്, അക്വസിഷൻ ആൻഡ് കോർപറേറ്റ് റീസ്ട്രകച്ചറിംഗ്, എംബിഎ 4സി19 എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് ആൻഡ് പ്രോജക്ട് എന്നീ പരീക്ഷകൾ യഥാക്രമം 31, സെപ്റ്റംബർ 10 തീയതികളിൽ നടത്തും.