ഷ​ണ്ഡ​ന്മാ​രെ ജ​യി​പ്പി​ച്ചുക​ഴി​ഞ്ഞാ​ല്‍ അ​നു​ഭ​വി​ക്കും: ഡീ​നി​നെ​തി​രേ വ്യ​ക്തി അ​ധി​ക്ഷേ​പ​വു​മാ​യി എം.എം. മ​ണി
Tuesday, March 19, 2024 1:35 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും നി​ല​വി​ലെ എം​പി​യു​മാ​യ ഡീ​ന്‍ കു​ര്യാ​ക്കോ​സി​നെ​യും മു​ന്‍ എം​പി പി.​ജെ. കു​ര്യ​നെ​യും വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ച് സി​പി​എം നേ​താ​വ് എം.​എം. മ​ണി.

ഡീ​ന്‍ കു​ര്യ​ക്കോ​സ് ഷ​ണ്ഡ​നാ​ണെ​ന്നും "ച​ത്ത​തി​നൊ​ക്കു​മെ ജീ​വി​ച്ചി​രി​ക്കു​ന്നു' എ​ന്ന നി​ല​യി​ലാ​ണെ​ന്നും പൗ​ഡ​റും പൂ​ശി ഫോ​ട്ടോ എ​ടു​ത്ത് നാ​ട്ടു​കാ​രെ ഇ​പ്പോ​ള്‍ ഒ​ല​ത്താം എ​ന്നു പ​റ​ഞ്ഞ് വീ​ണ്ടും ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു മ​ണി​യു​ടെ പ​രി​ഹാ​സം.

ഷ​ണ്ഡ​ന്മാ​രെ ജ​യി​പ്പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ അ​നു​ഭ​വി​ക്കും. കെ​ട്ടി​വ​ച്ച കാ​ശ് പോ​ലും ഡീ​ന് കൊ​ടു​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​ടു​ക്കി തൂ​ക്കു​പാ​ല​ത്ത് അ​നീ​ഷ് രാ​ജ​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു മ​ണി​യു​ടെ വിവാദപ്ര​സം​ഗം.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ പെ​ണ്ണ് പി​ടി​യ​നാ​ണെ​ന്നും മ​ണി അ​ധി​ക്ഷേ​പി​ച്ചു. വി​ദേ​ശി​ക​ളെ ചു​മ​ക്കു​ക​യാ​ണ് ഇ​ടു​ക്കി​ക്കാ​രെ​ന്നും ആ​കെ​യു​ള്ള സ്വ​ദേ​ശി എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​യ്‌​സ് മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രെ​യും വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്ക​രു​തെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശം കാ​റ്റി​ല്‍ പ​റ​ത്തി​യാ​യി​രു​ന്നു മ​ണി​യു​ടെ തൂ​ക്കു​പാ​ലം പ്ര​സം​ഗം. 2012 മേ​യ് 25ന് ​മ​ണ​ക്കാ​ട് ന​ട​ന്ന ഒ​രു പൊ​തു​യോ​ഗ​ത്തി​ല്‍ മ​ണി ന​ട​ത്തി​യ "വ​ണ്‍ ടൂ ​ത്രീ' പ്ര​സം​ഗ​മ​ട​ക്കം നി​ര​വ​ധി സംഭവ​ങ്ങ​ള്‍ മു​മ്പും വി​വാ​ദ​മാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക