എം​.എം.മ​ണി ന​ട​ത്തി​യ​ത് നാ​ട​ന്‍ പ്ര​യോ­​ഗ​മ​ല്ല, തെ­​റി­​യ­​ഭി­​ഷേ​കം: ഡീ​ന്‍ കു​ര്യാ​ക്കോ­​സ്
Tuesday, March 19, 2024 10:26 AM IST
ഇ­​ടു​ക്കി: എം.​എം.​മ­​ണി­​യു­​ടെ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി­​ന് മ­​റു­​പ­​ടി­​യു­​മാ­​യി ഇ­​ടു­​ക്കി­​യി­​ലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍​ഥി ഡീ​ന്‍ കു​ര്യാ­​ക്കോ​സ്. മ​ണി ന​ട​ത്തി​യ​ത് തെ​റി​യ​ഭി​ഷേ​ക​മാ​ണെ​ന്നും അ­​ത് നാ​ട​ന്‍ പ്ര​യോ​ഗ​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഡീ​ന്‍ പ്ര­​തി­​ക­​രി​ച്ചു.

തെ​റി​ക്കു​ത്ത​രം മു​റി​പ്പ​ത്ത​ല്‍ എ​ന്ന​താ​ണ് സി​പി​എം ആ​ഗ്ര​ഹി​ക്കു​ന്ന​തെ­​ങ്കി​ല്‍ ത​ന്‍റെ ഭാ​ഷാ​ശൈ​ലി അ​ത​ല്ല. നേ​ര​ത്തെ​യും ത​നി​ക്കെ­​തി­​രെ മ​ണി ഇ​ത്ത​ര​ത്തി​ല്‍ പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു­​ണ്ട്.

ഇ­​ങ്ങ­​നെ പ­​റ­​യാ​ന്‍ ലൈ​സ​ന്‍​സ് കി​ട്ടി​യി​ട്ടു­​ണ്ടെ­​ന്നാ­​ണ് മ­​ണി­​യു­​ടെ തെ­​റ്റി­​ദ്ധാ­​ര­​ണ. തെ​റി​യ​ഭി­​ഷേ­​കം ന​ട­​ത്തി ഇ​ടു​ക്കി ജി​ല്ല​ക്കാ​ര്‍​ക്കെ​തി​രാ​യ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ളി​ല്‍ നി​ന്ന് ശ്ര​ദ്ധ​തി­​രി­​ക്കാ­​നാ­​ണ് ശ്ര­​മ­​മെ​ന്നും ഡീ​ന്‍ ആ­​രോ­​പി​ച്ചു.

ഇ​ടു​ക്കി ഇ​പ്പോ​ള്‍ അ​നു​ഭ​വി​ക്കു​ന്ന മു​ഴു​വ​ന്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കും കാ​ര​ണം ഇ​ട​തു​സ​ര്‍­​ക്കാ­​രാ​ണ്. ബ​ഫ​ര്‍ സോ​ണ്‍ ഉ​ത്ത​ര​വും നി​ര്‍​മാ​ണ നി​രോ​ധ​ന​വും കൊ­​ണ്ടു­​വ­​ന്ന​ത് മ​ണി മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്താ​ണ്. അ­​തി­​നെ എ​ന്തു­​കൊ­​ണ്ടാ­​ണ് എ­​തി​ര്‍­​ക്കാ­​തി­​രു­​ന്ന­​തെ­​ന്ന് മ­​ണി വ്യ­​ക്ത­​മാ­​ക്ക­​ണ­​മെ​ന്നും ഡീ​ന്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക