പ്ര​ധാ​ന​മ​ന്ത്രി പാ​ല​ക്കാ​ട്ട്; സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം തു​റ​ന്ന വാ​ഹ​ന​ത്തി​ൽ റോ​ഡ് ഷോ
Tuesday, March 19, 2024 11:52 AM IST
പാ​ല​ക്കാ​ട്: എ​ൻ‌​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ല​ക്കാ​ട്ടെ​ത്തി. രാ​വി​ലെ പ​ത്തോ​ടെ പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ലെ ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തെ ബി​ജെ​പി കേ​ര​ള പ്ര​ഭാ​രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ, സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ, സ്ഥാ​നാ​ർ​ഥി​ക​ൾ, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ ചേ​ർ‌​ന്ന് സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ഗ്രൗ​ണ്ടി​ൽ​നി​ന്ന് കാ​റി​ൽ കോ​ട്ട​മൈ​താ​ന​ത്തെ അ​ഞ്ചു​വി​ള​ക്കി​ൽ എ​ത്തി​യ മോ​ദി അ​വി​ടെ​നി​ന്ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ൽ റോ​ഡ് ഷോ ​ആ​രം​ഭി​ച്ചു. റോ​ഡ് ഷോ​യി​ൽ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം കെ.​സു​രേ​ന്ദ്ര​നും പാ​ല​ക്കാ​ട്, പൊ​ന്നാ​നി, മ​ല​പ്പു​റം സ്ഥാ​നാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ത്തു​നി​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ജ​ന​ങ്ങ​ളും പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി​യാ​ണ് മോ​ദി​യെ സ്വീ​ക​രി​ച്ച​ത്. അ​ഞ്ചു​വി​ള​ക്കു മു​ത​ൽ സു​ൽ​ത്താ​ൻ​പേ​ട്ട വ​ഴി ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് വ​രെ ഒ​രു കി​ലോ​മീ​റ്റ​റാ​ണ് റോ​ഡ്ഷോ. അ​തേ​സ​മ​യം, പൊ​തു​സ​മ്മേ​ള​ന​മി​ല്ല.

ബി​ജെ​പി​യു​ടെ എ ​പ്ല​സ് മ​ണ്ഡ​ല​മാ​യ പാ​ല​ക്കാ​ട് ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​റാ​ണ് സ്ഥാ​നാ​ർ​ഥി. 2016ലും 21​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്താ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ജി​ല്ല സ​ന്ദ​ർ​ശി​ച്ച​ത്.

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക