മോ​ദി​യു​ടെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യി​ല്ല; ഡോ.​അ​ബ്ദു​ൾ സ​ലാ​മി​നെ ബി​ജെ​പി​ക്കാ​ർ അ​പ​മാ​നി​ച്ചെ​ന്ന് എ.​കെ.​ബാ​ല​ൻ
Tuesday, March 19, 2024 8:05 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഡോ.​അ​ബ്ദു​ൾ സ​ലാ​മി​നെ ബി​ജെ​പി​ക്കാ​ർ അ​പ​മാ​നി​ച്ചെ​ന്ന് സി​പി​എം നേ​താ​വ് എ.​കെ.​ബാ​ല​ൻ. ഇ​ന്ന് പാ​ല​ക്കാ​ട് ന‌​ട​ത്തി​യ റോ​ഡു​ഷോ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ൽ ഡോ.​അ​ബ്ദു​ൾ സ​ലാ​മി​നെ ക​യ​റ്റി‌​യി​രു​ന്നി​ല്ല.

മ​തന്യൂ​ന​പ​ക്ഷ​ത്തി​ൽ പെ​ട്ട ആ​ളെ മാ​റ്റി നി​ർ​ത്തി എ​ന്ന സ​ന്ദേ​ശം ന​ൽ​കി​യെ​ന്നും അ​ബ്ദു​ള്‍ സ​ലാം അ​പ​മാ​നി​ത​നാ​യി തി​രി​കെ പോ​യെ​ന്നും ബാ​ല​ൻ ആ​രോ​പി​ച്ചു. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ബി​ജെ​പി​യി​ലേ​ക്ക് പോ​യാ​ൽ നാ​ണം കെ​ടു​മെ​ന്നും ഇ​ത് ഗ​വ​ർ​ണ​ർ കൂ​ടി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി. നാ​ലി​ൽ കൂ​ടു​ത​ൽ പേ​രെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ എ​സ്പി​ജി​യു​ടെ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. പാ​ല​ക്കാ​ട്, പൊ​ന്നാ​നി സ്ഥാ​നാ​ർ​ഥി​ക​ളും സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​ണ് മോ​ദി​യു​ടെ വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ അ​ബ്ദു​ൾ സ​ലാം ഉ​ണ്ടാ​യി​രു​ന്നു. മോ​ദി​ക്കൊ​പ്പം റോ​ഡ് ഷോ​യി​ൽ അ​നു​ഗ​മി​ക്കാ​ൻ നേ​ര​ത്തെ പേ​ര് വി​വ​ര​ങ്ങ​ള്‍ ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ല്‍ വാ​ഹ​ന​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് ക​യ​റാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നും അ​ബ്ദു​ൾ സ​ലാം പ​റ​ഞ്ഞു. ത​നി​ക്ക് ഇ​തി​ൽ പ​രാ​തി ഇ​ല്ലെ​ന്നും അ​ബ്ദു​ൾ സ​ലാം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക