ശി​വ​ദാ​സ​ൻ നാ​യ​ർ ഇ‌​ട​യു​ന്നു; ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ൻ ബ​ഹി​ഷ്ക​രി​ച്ചു
Tuesday, March 19, 2024 6:49 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ നി​ന്ന് മു​ൻ എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ര്‍ വി​ട്ടു​നി​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ക​ണ്‍​വ​ന്‍​ഷ​നാ​ണ് അ​ദ്ദേ​ഹം ബ​ഹി​ഷ്ക​രി​ച്ച​ത്. കോ​ൺ​ഗ്ര​സ് പു​ന​സം​ഘ​ട​ന​യി​ൽ ശി​വ​ദാ​സ​ൻ നാ​യ​ർ​ക്ക് ക‌​ടു​ത്ത അ​തൃ​പ്‌​തി ഉ​ണ്ടാ​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന നേ​താ​വും മു​ൻ ആ​റ​ന്മു​ള എം​എ​ൽ​എ​യു​മാ​യി​രു​ന്ന ശി​വ​ദാ​സ​ൻ നാ​യ​ർ വി​ട്ടു​നി​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

അ​ടു​ത്ത​കാ​ല​ത്താ​യി ശി​വ​ദാ​സ​ൻ നാ​യ​ർ പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ലൊ​ന്നും സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം വി​ട്ടു​നി​ന്ന​തി​ല്‍ അ​ദ്ദേ​ഹം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് സി​പി​എ​മ്മി​ൽ ചേ​ർ​ന്നി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക