ന​ട​പ​ടി​ക​ളി​ൽ സു​താ​ര്യ​ത ഉ​ണ്ടാ​ക​ണം; കോ​ൺ​ഗ്ര​സി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​തി​ൽ ഇ​ട​പെ​ട്ട് യു​എ​സ്
Thursday, March 28, 2024 12:25 PM IST
ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​തി​ലും ഇ​ട​പെ​ട്ട് അ​മേ​രി​ക്ക. കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ അ​മേ​രി​ക്ക പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​തി​ൽ യു​എ​സ് ന​യ​ത​ന്ത്ര​ജ്ഞ ഗ്ലോ​റി​യ ബെ​ർ​ബേ​ന​യെ വി​ളി​ച്ചു​വ​രു​ത്തി ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​തി​നെ​തി​രെ യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് വ​ക്താ​വ് മാ​ത്യു മി​ല്ല​ർ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ന​ട​പ​ടി നി​രീ​ക്ഷി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും സു​താ​ര്യ​വും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​കു​തി​യു​ടെ പേ​രി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മെ​ന്നും എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും സു​താ​ര്യ​വും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​യാ​ണ് യു​എ​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്നും മാ​ത്യു മി​ല്ല​ർ പ​റ​ഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക