കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ്; പൗ​രാ​വ​കാ​ശ​ങ്ങ​ളും രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: ഐ​ക്ക​രാ​ഷ്ട്ര​സ​ഭ
Friday, March 29, 2024 5:01 PM IST
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ലും കോ​ൺ​ഗ്ര​സി​ന്‍റെ അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച​തി​ലും പ്ര​തി​ക​രി​ച്ച് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ. പൗ​രാ​വ​കാ​ശ​ങ്ങ​ളും രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് യു​എ​ൻ വ്യ​ക്ത​മാ​ക്കി.

സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​വു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​യി​ല്‍ പൗ​ര​ന്മാ​ര്‍​ക്ക് ക​ഴി​യ​ണ​മെ​ന്നു​മാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ വ്യ​ക്ത​മാ​ക്കി​യ​ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​ന്‍റെ വ​ക്താ​വാ​ണ് ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം പ​ര​സ്യ​മാ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലും ശ്ര​ദ്ധേ​യ​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഐ​ക്ക​രാ​ഷ്ട്ര​സ​ഭ​യു​ടെ പ്ര​തി​ക​ര​ണം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക