കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ്: വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ വേ​ണ്ടെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി
Saturday, March 30, 2024 8:02 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ വേ​ണ്ടെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ. മ​റ്റ് രാ​ജ്യ​ങ്ങ​ൾ സ്വ​ന്തം വി​ഷ​യം പ​രി​ഹ​രി​ച്ചാ​ൽ മ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്. നി​യ​മ​വാ​ഴ്ച​യെ കു​റി​ച്ച് രാ​ജ്യ​ത്തി​ന് ആ​രി​ൽ നി​ന്നും പാ​ഠ​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യും ജ​ർ​മ​നി​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

ഇ​ന്ത്യ ശ​ക്ത​മാ​യ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ള്ള ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്. ഒ​രു വ്യ​ക്തി​ക്കും ഏ​തെ​ങ്കി​ലും ഗ്രൂ​പ്പി​നും വേ​ണ്ടി വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ ക​ഴി​യി​ല്ല. നി​യ​മ​ത്തി​നു മു​ന്നി​ലെ സ​മ​ത്വ​മാ​ണ് ഇ​ന്ത്യ​യു​ടെ മാ​ന​ദ​ണ്ഡം. ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ലെ​ന്നും ജ​ഗ്ദീ​പ് ധ​ൻ​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക