യു­​പി­​യി​ല്‍ ഗ്യാ­​സ് സി­​ലി­​ണ്ട​ര്‍ പൊ­​ട്ടി­​ത്തെ­​റി­​ച്ച് അ­​പ​ക­​ടം; പി­​ഞ്ചു­​കു­​ഞ്ഞ​ട­​ക്കം നാ­​ല് പേ​ര്‍ മ­​രി​ച്ചു
Saturday, March 30, 2024 1:34 PM IST
ല​ക്‌​നോ: യു­​പി­​യി​ല്‍ ഗ്യാ­​സ് സി­​ലി­​ണ്ട​ര്‍ പൊ­​ട്ടി­​ത്തെ­​റി­​ച്ചു­​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ നാ­​ല് പേ​ര്‍ മ­​രി­​ച്ചു. ദേ​വ്‌​റി­​യ ജി​ല്ല­​യി​ലെ ദു​മ്രി ഗ്രാ­​മ­​ത്തി​ല്‍ ശ​നി​യാ­​ഴ്­​ച­​യാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്.

ഒ​രു സ്ത്രീ​യും ഇ­​വ­​രു­​ടെ മൂ​ന്ന് കു​ട്ടി​ക­​ളു­​മാ­​ണ് മ­​രി­​ച്ച​ത്. ആ​ര്‍­​തി ദേ­​വി(35) ഇ­​വ­​രു­​ടെ 14, 15, വ­​യ­​സു­​ള്ള കു­​ട്ടി­​ക­​ളും 11 മാ­​സം മാ​ത്രം പ്രാ­​യ­​മു­​ള്ള പി­​ഞ്ചു­​കു­​ഞ്ഞു­​മാ­​ണ് മ­​രി­​ച്ച​ത്.

രാ​വി​ലെ ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ന്ന സ­​മ​യ­​ത്ത് സി­​ലി­​ണ്ട​ര്‍ പൊ­​ട്ടി­​ത്തെ­​റി­​ക്കു­​ക­​യാ­​യി­​രു­​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ വീ­​ട്ടി​ല്‍ തീ­​പി­​ടി­​ത്ത­​മു­​ണ്ടാ​യി. നാ­​ല് പേ​രും സം­​ഭ­​വ­​സ്ഥ­​ല­​ത്തു​വ­​ച്ച് ത­​ന്നെ മ­​രി­​ച്ചു.

അ­​പ​ക­​ടം ന­​ട­​ക്കു­​മ്പോ​ള്‍ കു­​ട്ടി­​ക​ള്‍ ഉ­​റ­​ക്ക­​ത്തി­​ലാ­​യി­​രു­​ന്നെ­​ന്നാ­​ണ് വി​വ­​രം. അ​പ​ക​ട​ത്തി​ന് ശേ​ഷം അ​ഗ്‌​നി­​ശ­​മ­​ന സേ­​ന എ­​ത്തി­​യാ­​ണ് തീ­​യ­​ണ­​ച്ച​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക