കോ​ണ്‍­​ഗ്ര­​സി­​ന് വീ​ണ്ടും ആ​ദാ­​യ നി­​കു­​തി വ­​കു­​പ്പി­​ന്‍റെ നോ­​ട്ടീ­​സ്; സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​മെ­​ന്ന് നേ­​തൃ​ത്വം
Saturday, March 30, 2024 3:44 PM IST
ന്യൂ­​ഡ​ല്‍­​ഹി: കോ​ണ്‍­​ഗ്ര­​സി­​ന് വീ​ണ്ടും ആ​ദാ­​യ നി­​കു­​തി വ­​കു­​പ്പി­​ന്‍റെ നോ­​ട്ടീ­​സ്. 2020-2022 സാ­​മ്പ​ത്തി­​ക വ​ര്‍­​ഷ­​ങ്ങ­​ളി­​ലെ നി­​കു­​തി​യും പി­​ഴ​യും പ­​ലി­​ശ​യും അ­​ട­​യ്­​ക്ക­​ണ­​മെ­​ന്ന് കാ­​ട്ടി­​യാ­​ണ് നോ­​ട്ടീ­​സ് അ­​യ­​ച്ച​ത്.

വെ­​ള്ളി­​യാ​ഴ്­​ച വെ­​കി­​ട്ടോ­​ടെ­​യാ­​ണ് ര­​ണ്ട് നോ­​ട്ടീ­​സു­​ക​ള്‍ കൂ­​ടി ല­​ഭി­​ച്ച­​തെ­​ന്ന് എ­​ഐ­​സി­​സി ജ­​ന­​റ​ല്‍ സെ­​ക്ര­​ട്ട­​റി​യും കോ​ണ്‍­​ഗ്ര­​സ് വ­​ക്താ­​വു​മാ​യ ജ­​യ​റാം ര­​മേ­​ശ് അ­​റി­​യി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​മെ­​ന്നും അ­​ദ്ദേ­​ഹം വ്യ­​ക്ത­​മാ​ക്കി.

ആ​ദാ­​യ നി­​കു­​തി വ­​കു­​പ്പി­​ന്‍റെ എ­​ട്ട് നോ­​ട്ടീ­​സു­​ക­​ളാ­​ണ് കോ​ണ്‍​ഗ്ര­​സി­​ന് നേ­​ര­​ത്തേ ല­​ഭി­​ച്ചി­​രു­​ന്ന​ത്. ഇ­​തി­​ന് പു­​റ­​മേ­​യാ­​ണ് ര­​ണ്ട് നോ­​ട്ടീ­​സ് കൂ­​ടി പു​തു​താ​യി ല­​ഭി­​ച്ച­​ത്. എ­​ന്നാ​ല്‍ നോ­​ട്ടീ­​സി­​ലെ തു­​ക എ­​ത്ര­​യാ­​ണെ​ന്ന­​ത് സം­​ബ­​ന്ധി­​ച്ച വി­​ശ­​ദാം­​ശ­​ങ്ങ​ള്‍ കോ​ണ്‍­​ഗ്ര­​സ് പു­​റ­​ത്തു­​വി­​ട്ടി­​ട്ടി​ല്ല.

ആ​ദാ­​യ നി­​കു­​തി വ­​കു­​പ്പി­​ന്‍റെ ന­​ട​പ­​ടി സ്‌­​റ്റേ ചെ­​യ്യ­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് ഏ­​പ്രി​ല്‍ ഒ­​ന്നി­​ന് കോ​ണ്‍­​ഗ്ര­​സ് കോ­​ട­​തി­​യെ സ­​മീ­​പി­​ക്കും. അ­​ന്വേ­​ഷ­​ണ ഏ­​ജ​ന്‍­​സി­​ക­​ളു­​ടെ ന­​ട­​പ​ടി തെ­​ര­​ഞ്ഞെ­​ടു­​പ്പ് ച­​ട്ട­​ങ്ങ­​ളു­​ടെ ലം­​ഘ­​ന­​മാ­​ണെ­​ന്നാ­​ണ് കോ​ണ്‍­​ഗ്ര­​സി­​ന്‍റെ വാ­​ദം. ബി­​ജെ­​പി­​യി​ല്‍­​നി­​ന്ന് ആ­​ദാ­​യ­​നി­​കു­​തി വ­​കു­​പ്പ് നി­​കു­​തി പി­​രി­​ക്കാ­​ത്ത​തും കോ​ണ്‍­​ഗ്ര­​സ് കോ­​ട­​തി­​യെ അ­​റി­​യി­​ക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക