പാ​വ​പ്പെ­​ട്ട​വ­​ന്‍റെ അ­​മ്പ​തും നൂ​റും രൂ​പ മ­​തി കോ​ണ്‍­​ഗ്ര­​സി­​ന് ജ­​യി­​ക്കാ​ന്‍: സ­​തീ­​ശ​ന്‍
Saturday, March 30, 2024 1:12 PM IST
കോ­​ട്ട​യം: രാ​ജ്യ​ത്തെ മു​ഖ്യ​പ്ര​തി­​പ­​ക്ഷ പാ​ര്‍­​ട്ടി​യാ​യ കോ​ണ്‍­​ഗ്ര­​സി­​ന്‍റെ പ്ര­​വ​ര്‍​ത്ത­​നം ത­​ട­​യാ​ന്‍ ഭ​ര​ണ​കൂ​ടം എ​ന്തൊ​ക്കെ ചെ​യ്യു​ന്നു എ​ന്ന​തി​ന് തെ​ളി​വാ­​ണ് ഇ​ഡി അ​ന്വേ​ഷ​ണ​വും ആ​ദാ​യ​നി​കു​തി വകുപ്പ് റെ​യ്ഡു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ­​ശ​ന്‍. ഫാ​സി​സ​ത്തി​ന്‍റെ ഏ​റ്റ​വും ക്രൂ​ര​മാ​യ മു​ഖ​മാ​ണി​തെ­​ന്നും സ­​തീ­​ശ​ന്‍ പ്ര­​തി­​ക­​രി​ച്ചു.

രാ​ഹു​ല്‍​ഗാ​ന്ധി പ​റ​ഞ്ഞ​തു​പോ​ലെ കോ​ണ്‍​ഗ്ര​സി​ന് മ​ത്സ​രി​ക്കാ​ന്‍ പ​ണ­​മി​ല്ല. എ­​ന്നാ​ല്‍ ജ​ന­​ങ്ങ​ള്‍ പ​ണം ത​രും. പാ​വ​പ്പെ​ട്ട​വ​ന്‍റെ 50 രൂ​പ​യും 100 രൂ​പ​യും കൊ­​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും.

ലോ​ക്‌­​സ­​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന​ത് ചി​ഹ്നം പോ​വാ​തി​രി­​ക്കാ​ന​ല്ല. മ­​റി­​ച്ച് ബി​ജെ​പി സ​ര്‍​ക്കാ​റി​നെ താ​ഴെ​യി​റ​ക്കി ഫാ​സി​സ​ത്തെ ചെ​റു​ത്ത് തോ​ല്‍​പി​ക്കാ­​നാ­​ണെ​ന്നും സ­​തീ­​ശ​ന്‍ പ­​റ​ഞ്ഞു.

സി​എ​എ​യെ കോ​ണ്‍​ഗ്ര​സ് എ​തി​ര്‍​ത്തി​ല്ലെ​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വ്യാ​ജ​പ്ര​ച­​ര­​ണ­​മാ­​ണെ​ന്നും സ­​തീ­​ശ​ന്‍ പ­​റ​ഞ്ഞു. രാ​ഹു​ല്‍​ഗാ​ന്ധി​യ​ട​ക്ക­​മു­​ള്ള നേ​താ­​ക്ക​ള്‍ സി­​എ­​എ­​യ്‌­​ക്കെ­​തി​രേ സം​സാ​രി​ച്ച​തി​ന് തെ​ളി​വു​ക​ളു​ണ്ട​ല്ലോ എ​ന്നും സ­​തീ­​ശ​ന്‍ ചോ­​ദി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക