തെ­​ര­​ഞ്ഞെ­​ടു­​പ്പ് ച­​ട്ട­​ലം­​ഘ­​ന പ­​രാ­​തി; തോ​മ­​സ് ഐ­​സ­​ക്കി­​ന് ജി​ല്ലാ ക­​ള­​ക്ട­​റു​ടെ താ­​ക്കീ­​ത്
Saturday, March 30, 2024 1:47 PM IST
പ­​ത്ത­​നം­​തി​ട്ട: തെ­​ര­​ഞ്ഞെ­​ടു­​പ്പ് ച­​ട്ട­​ലം­​ഘ­​ന പ­​രാ­​തി­​യി​ല്‍ തോ​മ­​സ് ഐ­​സ­​ക്കി­​ന് ജി​ല്ലാ ക­​ള­​ക്ട­​റു​ടെ താ­​ക്കീ­​ത്. ഐ­​സ­​ക് കു­​ടും­​ബ­​ശ്രീ­​യു​ടെ ഔ­​ദ്യോ​ഗി­​ക പ­​രി­​പാ­​ടി­​യി​ല്‍ പ­​ങ്കെ­​ടു​ത്ത­​ത് ച­​ട്ട­​ലം­​ഘ­​ന­​മാ­​ണെ­​ന്ന് ക­​ള­​ക്ട​ര്‍ ക­​ണ്ടെ​ത്തി. ഇ­​നി സ​ര്‍­​ക്കാ​ര്‍ പ­​രി­​പാ­​ടി­​ക­​ളി​ല്‍ പ­​ങ്കെ­​ടു­​ക്ക­​രു­​തെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഓ­​ഫീ­​സ​ര്‍ കൂ­​ടി​യാ​യ കളക്ടർ ഐ­​സ­​ക്കി­​ന് നി​ര്‍­​ദേ­​ശം ന​ല്‍­​കി­​.

സ​ര്‍­​ക്കാ​ര്‍ സം­​വി­​ധാ­​ന​ങ്ങ­​ളെ പ്ര­​ചാ­​ര­​ണ­​ത്തി­​നാ­​യി ഉ­​പ­​യോ­​ഗി­​ച്ചെ­​ന്ന് കാ­​ട്ടി­​യാ­​ണ് ഐ­​സ­​ക്കി­​നെ­​തി­​രേ യു­​ഡി​എ­​ഫ് പ­​രാ­​തി ന​ല്‍­​കി­​യ​ത്. പ​ന്ത­​ളം തെ­​ക്കേ­​ക്ക­​ര­​യി​ല്‍ ന­​ട­​ന്ന കു­​ടും­​ബ​ശ്രീ പ­​രി­​പാ­​ടി­​യി​ല്‍ പ­​ങ്കെ­​ടു​ത്ത ഐ​സ­​ക് ഇ­​വ​ര്‍­​ക്ക് വാ​യ്­​പ ന​ല്‍­​കാ­​മെ­​ന്ന് വാ­​ഗ്­​ദാ­​നം ചെ­​യ്‌­​തെ­​ന്നാ­​യി­​രു­​ന്നു പ­​രാ­​തി. ഇ­​തി­​ന്‍റെ വീ​ഡി​യോ ദൃ­​ശ്യ­​ങ്ങ​ള്‍ അ​ട­​ക്കം പ­​രാ­​തി­​ക്കാ​ര്‍ കൈ­​മാ­​റി­​യി­​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക