സ​ൽ​മാ​ൻ ഖാ​ന്‍റെ വീ​ടി​നു നേ​രെ വെ​ടി​വച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Tuesday, April 16, 2024 6:35 AM IST
മും​ബൈ: ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​ന്‍റെ വീ​ടി​നു നേ​രെ വെ​ടി​വ​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ടി​വ​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ട്ട ര​ണ്ട് പ്ര​തി​ക​ളെ​യും ഗു​ജ​റാ​ത്തി​ലെ ഭു​ജി​ൽ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​വ​രെ മും​ബൈ​യി​ൽ എ​ത്തി​ക്കും. കഴിഞ്ഞ ദിവസം പു​ല​ർ​ച്ചെ​യാ​ണ് സ​ൽ​മാ​ൻ ഖാ​ന്‍റെ ബാ​ന്ദ്ര​യി​ലെ വ​സ​തി​ക്ക് നേ​രെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ർ വെ​ടി​യു​തി​ർ​ത്ത​ത്. ബൈ​ക്കി​ന്‍റെ ഉ​ട​മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ താ​ൻ ബൈ​ക്ക് വി​റ്റ​താ​ണെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ സ​ൽ​മാ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. സ​ൽ​മാ​ൻ ഖാ​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ മും​ബൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

ഗു​ണ്ടാ​സം​ഘ​ങ്ങ​ളാ​യ ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി​യു​ടെ​യും ഗോ​ൾ​ഡി ബ്രാ​റി​ന്‍റെ​യും ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് സ​ൽ​മാ​ൻ ഖാ​ന് വൈ ​പ്ല​സ് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക