കാ­​ഷ്­​മീ­​രി­​ലെ ഝ­​ലം ന­​ദി­​യി​ല്‍ ബോ­​ട്ട­​പ​ക​ടം; നാ­​ല് പേ​ര്‍ മ­​രി​ച്ചു; നിരവധി പേരെ കാണാതായി
Tuesday, April 16, 2024 1:34 PM IST
ശ്രീ­​ന​ഗ​ര്‍: കാ­​ഷ്­​മീ­​രി­​ലെ ഝ­​ലം ന­​ദി­​യി​ല്‍ യാ­​ത്രാ­​ബോ­​ട്ട് മു­​ങ്ങി നാ­​ല് പേ​ര്‍ മ­​രി­​ച്ചു. മൂന്ന് പേരെ ര­​ക്ഷ­​പ്പെ­​ടു​ത്തി.

ഇ­​രു­​പ­​തോ­​ളം പേ­​രാ­​ണ് ബോ­​ട്ടി­​ലു­​ണ്ടാ­​യി­​രു­​ന്ന​ത്. മ­​റ്റു­​ള്ള­​വ​ര്‍­​ക്കാ­​യി തി­​ര­​ച്ചി​ല്‍ തു­​ട­​രു­​ക­​യാ­​ണ്. സ്­​കൂ​ള്‍ വി­​ദ്യാ​ര്‍­​ഥി­​ക​ള്‍ അ­​ട­​ക്ക­​മു­​ള്ള­​വ­​രെ­​യാ​ണ് കാ­​ണാ­​താ­​യ­​തെ­​ന്നാ­​ണ് വി­​വ​രം.

ഗ­​ണ്ട്­​ബാ​ല്‍ നൗ​ഗാം പ്ര­​ദേ­​ശ­​ത്താ­​ണ് അ­​പ­​ക​ടം. ക­​ന­​ത്ത മ­​ഴ മൂ­​ലം ന­​ദി­​യി​ലെ ജ­​ല­​നി​ര­​പ്പ് പെ­​ട്ടെ­​ന്ന് ഉ­​യ​ര്‍­​ന്ന­​താ­​ണ് അ­​പ­​ക­​ട­​കാ­​ര­​ണ­​മെ­​ന്നാ­​ണ് നി­​ഗ­​മ​നം. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യ​ട​ക്കം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക