മാ​സ​പ്പ​ടി കേ​സി​ലെ അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണം; സി​എം​ആ​ര്‍​എ​ല്‍ ഹ​ര്‍​ജി ന​ല്‍​കി
Tuesday, April 16, 2024 6:27 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ‌​ട്ട മാ​സ​പ്പ​ടി കേ​സി​ലെ അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ര്‍​എ​ല്‍ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ല്‍​കി.

സി​എം​ആ​ര്‍​എ​ല്‍ ക​മ്പ​നി​ക്കെ​തി​രാ​യ എ​സ്എ​ഫ്ഐ​ഒ, ഇ​ഡി അ​ന്വേ​ഷ​ണ​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് സി​എം​ആ​ര്‍​എ​ല്ലി​ന്‍റെ ആ​വ​ശ്യം.

ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളോ, മൊ​ഴി​യു​ടെ വി​വ​ര​ങ്ങ​ളോ മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റ​രു​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മാ​സ​പ്പ​ടി ഇ​ട​പാ​ട് ആ​ദാ​യ നി​കു​തി ഇ​ൻ​ട്രിം സെ​റ്റി​ൽ​മെ​ന്‍റ് ബോ​ർ​ഡ് തീ​ർ​പ്പാ​ക്കി​യ​താ​ണെ​ന്നും ഇ​നി മ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് സി​എം​ആ​ർ​എ​ൽ ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക