ഛത്തീ​സ്ഗ​ഢി​ല്‍ വ​ൻ മാ​വോ‌​യി​സ്റ്റ് വേ​ട്ട; കൊ​ല്ല​പ്പെ​ട്ട​ത് 29 പേ​ർ
Tuesday, April 16, 2024 10:25 PM IST
ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഢി​ലെ ക​ങ്ക​ര്‍ ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 29 മാ​വോ‌​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​ന്ന് സ്ഥി​രീ​ക​രി​ച്ചു. 29 മാ​വോ​യി​സ്റ്റു​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി സു​ര​ക്ഷാ സേ​ന അ​റി​യി​ച്ചു.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മാ​വോ‌​യി​സ്റ്റ് നേ​താ​വ് ശ​ങ്ക​ര്‍ റാ​വു​വും ഉ​ൾ​പ്പെ​ട്ടു. ഇ​യാ​ളെ​കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 25 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തെ​ന്നും സു​ര​ക്ഷാ സേ​ന പ​റ​ഞ്ഞു.

ബ​സ്ത​ർ മേ​ഖ​ല​യി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ന​ക്സ​ൽ വി​രു​ദ്ധ ഓ​പ്പ​റേ​ഷ​നാ​ണ് ഇ​ന്ന് ന​ട​ന്ന​തെ​ന്ന് ഐ​ജി പി. ​സു​ന്ദ​ർ രാ​ജ് പ​റ​ഞ്ഞു.

മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളാ​യ ശ​ങ്ക​ർ റാ​വു, ല​ളി​ത, രാ​ജു എ​ന്നി​വ​ർ മേ​ഖ​ല​യി​ലു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​നെ​ന്നും മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും ഐ​ജി വ്യ​ക്ത​മാ​ക്കി.

ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​ട​ക്കം പ​രി​ക്കേ​റ്റ​താ​യി സു​ര​ക്ഷാ സേ​ന അ​റി​യി​ച്ചു. ബി​എ​സ്എ​ഫും ഛത്തീ​സ്ഗ​ഡ് പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ​ക്കെ​തി​രാ​യ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30ന് ​ബി​എ​സ്എ​ഫും ഛത്തീ​സ്ഗ​ഡ് പോ​ലീ​സും സം​യു​ക്ത​മാ​യി വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്ന​തി​ന് പി​ന്നാ​ലെ വെ​ടി​വ​യ്പ്പു​ണ്ടാ​വു​ക​യാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക